29 March 2024 Friday

ഗൂഗിൾ മീറ്റിലൂടെ വിദ്യാർത്ഥികളേയും രക്ഷിതാക്കൾക്കളേയും പങ്കെടുപ്പിച്ച് ശ്രീ ശാസ്താ സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം .

ckmnews

ഗൂഗിൾ മീറ്റിലൂടെ വിദ്യാർത്ഥികളേയും രക്ഷിതാക്കൾക്കളേയും പങ്കെടുപ്പിച്ച് ശ്രീ ശാസ്താ സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം .


ചങ്ങരംകുളം:75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍  ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൽ  സ്കൂൾ പ്രിൻസിപ്പാൾ വി.വി. ബാബു ദേശീയ പതാക ഉയർത്തി. പുതു ഊര്‍ജം നല്‍കുന്ന വര്‍ഷമാകട്ടെയന്ന് അദ്ധ്യക്ഷത വഹിച്ച സ്കൂൾ സെക്രട്ടറി കണ്ണൻ പന്താവൂർ പറഞ്ഞു.എല്ലാ സ്വാതന്ത്ര്യസമര പോരാളികളെയും സ്മരിക്കുന്നുവെന്ന് അയ്യപ്പ സേവാ സംഘം കേന്ദ്ര കമ്മറ്റി മെമ്പറും മുതിർന്ന കാരണവരും ഗുരുസ്വാമിയുമായ ടി. കൃഷ്ണൻ നായർ സ്വാതന്ത്യദിന സന്ദേശത്തിൽ പറഞ്ഞു.രാജ്യം കൊവിഡിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് പോയ്ക്കൊണ്ടിരിക്കുന്നതെന്ന് അയ്യപ്പസേവാസംഘം ജില്ലാ സെക്രട്ടറി വി.വി മുരളീധരൻ ചടങ്ങിൽ ഓർമ്മിപ്പിച്ചു.സ്കൂൾ ചെയർമാൻ ജനാർദ്ധനൻ പട്ടേരി,സേവാസംഘം ജില്ലാ വൈസ് പ്രസിഡൻറ് പി. ബാലൻ, സേവാ സംഘം ജില്ലാ ജോയൻറ് സെക്രട്ടറി പ്രകാശൻ തവനൂർ,സേവാസംഘം ജില്ലാ കമ്മറ്റി മെമ്പർമാരായ ശ്രീകാന്ത് കൊടായ്ക്കൽ, വി.വി രാമചന്ദ്രൻ സ്കൂൾ കമ്മറ്റി മെമ്പർമാരായ സുന്ദരൻ കോക്കൂർ,ചന്ദ്രൻ വാരനാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.സ്കൂൾ ഹെഡ് മിസ്ട്രസ് സുമ തുടർന്നുള്ള പരിപാടികൾക്ക് നേതൃത്വം നൽകി.