24 April 2024 Wednesday

എസ് എസ് എൽ സി,പ്ലസ്‌ ടു ഉന്നത വിജയികളെ കെ എസ് യു നരണിപ്പുഴ യൂണിറ്റ് അനുമോദിച്ചു

ckmnews

എസ് എസ് എൽ സി,പ്ലസ്‌ ടു ഉന്നത വിജയികളെ കെ എസ് യു നരണിപ്പുഴ യൂണിറ്റ് അനുമോദിച്ചു


ചങ്ങരംകുളം:കെ എസ് യു നരണിപ്പുഴ യൂണിറ്റ് മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.സ്വാതന്ത്ര്യദിനത്തിൽ എസ് എസ് എൽ സി, പ്ലസ്‌ ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളെയും അവരുടെ വീടുകളില്‍ എത്തി ഉപഹാരം നൽകിയാണ് അനുമോദിച്ചത്.യൂണിറ്റ്  പ്രസിഡന്റ്‌ ദിൽഷാദ്, സെക്രട്ടറി ഷഹീം മറ്റു ഭാരവാഹികളായ ഷിബിൽ,  കാളിദാസ്, സിയാദ്, അൽത്താഫ്, മിൻഹാസ് എന്നിവർ പങ്കെടുത്തു.