23 April 2024 Tuesday

എസ്.വൈ.എസ് സമര സ്മൃതി സംഘടിപ്പിച്ചു

ckmnews



എരമംഗലം:ജനാധിപത്വത്തെ സ്വതന്ത്രമാക്കുക എന്ന പ്രമേയത്തിൽ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി വെളിയംങ്കോട് സമര സ്മൃതി സംഘടിപ്പിച്ചു.പി. നന്ദകുമാർ എം.എൽ എ ഉദ്ഘാടനം ചെയ്തു. ഉമർ ഖാളി സമര ഭൂമികയിലെ ധീര സാരഥ്യം എന്ന വിശയത്തിൽ ജില്ല പ്രസിഡണ്ട് എൻ.വി അബ്ദു റസാഖ് സഖാഫി പ്രഭാഷണം നടത്തി. സയ്യിദ് സീതി കോയ തങ്ങൾ ആധ്യക്ഷത വഹിച്ചു.സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ ഹാജി കെ.എം കാസിം കോയ. യൂസുഫ് ബാഖവി മാറഞ്ചേരി , എ .എ റഹീം , സയ്യിദ് ജലാലുദ്ധീൻ ജീലാനി, അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി , കൂഞ്ഞുമുഹമദ് സഖാഫി പറവൂർ, ഉസ്മാൻ ചെറുശോല , മുനീർ പാഴൂർ , ബശീർ രണ്ടത്താണി , ശരീഫ് സഅദി , മുഹമ്മദ് മാസ്റ്റർ ക്ലാരി പ്രസംഗിച്ചു.