25 April 2024 Thursday

ചങ്ങരംകുളത്ത് ആധുനിക രീതിയില്‍ സജീകരിച്ച ടോയ്ലറ്റ് സമുച്ചയം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു

ckmnews

ചങ്ങരംകുളത്ത് ആധുനിക രീതിയില്‍ സജീകരിച്ച ടോയ്ലറ്റ് സമുച്ചയം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു


ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്തിന് കീഴില്‍ ചങ്ങരംകുളത്ത്  ടേക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി ആധുനിക രീതിയില്‍ പണികഴിച്ച  ടോയ്ലറ്റ് സമുച്ചയം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു.സ്വാതന്ത്ര ദിനത്തിൽ മുഖ്യമന്ത്രിയുടെ  പന്ത്രണ്ടിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി പൊന്നാനി എം.എൽ.എ പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭിത ടീച്ചര്‍ അധ്യക്ഷത  വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആരിഫാ നാസര്‍,ബ്ളോക്ക് മെമ്പര്‍മാരായ രാംദാസ് മാസ്റ്റര്‍,റീസ പ്രകാശന്‍,മറ്റു പഞ്ചായത്ത് അംഗങ്ങള്‍,രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുത്ത് സംസാരിച്ചു.പദ്ധതിയുടെ പൂര്‍ത്തീകരണം വഴി വര്‍ഷങ്ങളായി ചങ്ങരംകുളത്തുകാരുടെ പ്രധാന പ്രാഥമിക ആവശ്യങ്ങളിലൊന്നാണ് സാധ്യമാകുന്നത്.