19 April 2024 Friday

യുഎഇ യിലെ ജീവകാരുണ്യ രംഗത്ത് വിശ്രമമില്ലാതെ ചങ്ങരംകുളം പള്ളിക്കര സ്വദേശി

ckmnews


ചങ്ങരംകുളം:യുഎഇ യിലെ ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാതെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ചങ്ങരംകുളം സ്വദേശിയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകയാവുന്നു .ചങ്ങരംകുളം പള്ളിക്കര സ്വദേശിയായ പിവി നാസര്‍ ആണ് യുഎഇ യിലെ മലയാളികള്‍ക്കിടയില്‍ സമാനതകളില്ലാത്ത പൊതു  പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ശ്രദ്ധേയനാവുന്നത്. ഇദ്ദേഹം RTA യുടെ 40 ആളെ കയറ്റിയോടുന്ന വളയം പിടുത്തക്കാരൻ മാത്രമല്ല പതിനായിരത്തിലധികം നെംബർമാരുള്ള മലപ്പുറംജില്ലാ  KMCC യുടെ ഡ്രൈവിംഗ് സീറ്റിലിരുന്ന്  പരാതികളും പരിഭവങ്ങളും ഇല്ലാതെ ഇന്നും ഓടുന്നു .ദുബൈ സർക്കാരിന്റെ പബ്ലിക് ട്രാൻസ്‌പോർട് (RTA) വിഭാഗത്തിൽ ജോലി ചെയ്യുന്ന കെഎംസിസി പ്രവര്‍ത്തകന്‍ കൂടിയായ നാസർ ജോലി കഴിഞ്ഞാൽ കിട്ടുന്ന തന്റെ ഒഴിവ് സമയങ്ങള്‍ യുഎയിലെ മലയാളികളുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതിനും കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന മലയാളികളുടെ ക്ഷേമകാര്യങ്ങള്‍ തിരക്കുന്നതിനും പ്രശ്ന പരിഹാരങ്ങള്‍ക്കുമുള്ള തിരക്കിലാവും.സന്നദ്ധ പ്രവർത്തന രംഗത്ത് ജീവിതം ഉഴിഞ്ഞ് വച്ച അനേകം മലയാളികള്‍ യുഎഇയില്‍ കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ ജീവന്‍മരണ  പോരാട്ടങ്ങളിലാണ്.പള്ളിക്കരയിലെ പള്ളിക്കര വളപ്പിൽ പരേതനായ കുഞ്ഞിപ്പ ഫാത്തിമ എന്നിവരുടെ നാലു മക്കളിൽ മൂന്നാമത്തെ മകനാണ്‌ നാസർ.ഭാര്യ ജസീറ മക്കൾ ഷാദിൽ ,നെഹ്റി ,ഇഹ്‌സാൻ.