29 March 2024 Friday

മുസ്‌ലിം യൂത്ത് ലീഗ് മാങ്കുളത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ckmnews

മുസ്‌ലിം യൂത്ത് ലീഗ് മാങ്കുളത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


ചങ്ങരംകുളം:സ്വതന്ത്ര ഭാരതം 75ന്റെ നിറവിൽ നിൽക്കുമ്പോൾ മുസ്‌ലിം യൂത്ത് ലീഗ് മാങ്കുളം യുണിറ്റ് യൂണിറ്റി ഡേയുടെ ഭാഗമായി രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു .മുസ്‌ലിം ലീഗ് ഉപദേശക സമിതി ചെയർമാൻ കെവി മുഹമ്മദ് മൗലവി കാലത്ത്  പതാക ഉയർത്തി.എംഎഹ്എഫ് യുണിറ്റ് സെക്രെട്ടറി എംഎ മുഹമ്മദ് ഷാബിൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു .ആലംകോട് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി ,യുണിറ്റ് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് അലിമോൻ കെവി അധ്യക്ഷനായിരുന്നു.യുണിറ്റ് മുസ്‌ലിം ലീഗ് പ്രസിഡന്റ് എംഐ അബ്ബാസ് ,ട്രഷറർ ,മൊയ്‌ദീൻ സിവി,ഭാരവാഹികളായ കെവി ഉമ്മർ, മൊയ്‌ദു കെവി,ഷൌക്കത്ത് പി,അലി പി ,ഷിബിൽ എംജെ,റംഷാദ് ,സാദിഖ് കെവി,ബാദുഷ പള്ളിയറക്കൽ ,തുടങ്ങി മുസ്‌ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും എംഎസ്എഫിന്റെയും കെഎംസിസിയുടെയും ചങ്ങാതിക്കൂട്ടത്തിന്റെയും പ്രവർത്തകർ പങ്കെടുത്തു.