28 March 2024 Thursday

കുറ്റിപ്പാലയില്‍ കണ്ടയ്നര്‍ ലോറിക്കടിയില്‍ പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

ckmnews

കുറ്റിപ്പാലയില്‍ കണ്ടയ്നര്‍ ലോറിക്കടിയില്‍ പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


എടപ്പാള്‍:കുറ്റിപ്പാലയില്‍ കണ്ടയ്നര്‍ ലോറിക്കടിയില്‍ പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.വട്ടംകുളം പോട്ടൂര്‍ സ്വദേശി കളത്തില്‍ വളപ്പില്‍ കുഞ്ഞു മുഹമ്മദിന്റെ മകന്‍ ഷുഹൈബ്(28)ആണ് കണ്ടയ്നര്‍ ലോറിക്കടിയില്‍ പെട്ട് മരിച്ചത്.ശനിയാഴ്ച വൈകിയിട്ട് അഞ്ചരയോടെയാണ്സംഭവം.ഷുഹൈബ് സഞ്ചരിച്ച ബൈക്ക് കണ്ടയ്നര്‍ ലോറിയെമറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് കണ്ടയ്നറിനടിയിലേക്ക്  പോയത്.നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കുമരനല്ലൂരില്‍ വി കെയര്‍ എന്ന സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു.ചങ്ങരംകുളം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.

മാതാവ് സുഹറ.സഹോദരങ്ങള്‍:സുഹൈല,സുഹൈദ