28 March 2024 Thursday

ഓണ്‍ലൈന്‍ പഠനത്തിന് നല്‍കിയ ഫോണില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്ന പെണ്‍കുട്ടി പ്രണയത്തില്‍ കുടുങ്ങി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ കോഴിക്കട നടത്തിവന്ന യുവാവ് പിടിയില്‍

ckmnews

ഓണ്‍ലൈന്‍ പഠനത്തിന് നല്‍കിയ ഫോണില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്ന പെണ്‍കുട്ടി പ്രണയത്തില്‍ കുടുങ്ങി


പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ കോഴിക്കട നടത്തിവന്ന യുവാവ് പിടിയില്‍


എരുമപ്പെട്ടി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെപ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു,വെള്ളറക്കാട് സ്വദേശി വാകയപാടത്ത് വീട്ടിൽ നൗഫൽ (25) ആണ് എരുമപ്പെട്ടി പോലീസിന്റെ പിടിയിലായത്.പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് വീട്ടില്‍ നിന്നിറക്കി ബൈക്കില്‍ കയറ്റി ഇയാളുടെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിലേക്ക് കൊണ്ട് പോയാണ് പീഡിപ്പിച്ചത്.വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.കെ.ഭൂപേഷ്, എസ്.ഐ. അബ്ദുള്‍ ഹക്കീം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.കുട്ടിയെ മുന്‍ പരിജയമില്ലെന്നും വീട്ടുകാരോട് വഴക്കിട്ടിറങ്ങിയ കുട്ടിയെ താന്‍ സംരക്ഷിക്കുകയായിരുന്നെന്നും കഥയുണ്ടാക്കി പറഞ്ഞ് ഇയാള്‍ പോലീസിനെ ആദ്യം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി പോലീസിനോട് സത്യം തുറന്ന് പറഞ്ഞപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. 


ഓണ്‍ലൈന്‍ പഠനത്തിന് വേണ്ടി നല്‍കിയിരുന്ന ഫോണില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്ന കുട്ടിയെ ഇതുവഴി പരിചയപ്പട്ടാണ് പ്രതി വലയിലാക്കിയത്. ആറ് മാസമായി ഇയാളുമായി പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് തന്നെ വിളിച്ചിറക്കി കൊണ്ട് പോവുകയായിരുന്നെന്നും കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.കോഴിക്കട നടത്തുന്ന ഇയാളുടെ തൊഴിലാളികളെ താമസിപ്പിക്കുന്ന ക്വാര്‍ട്ടേഴ്‌സിലാണ് പെണ്‍കുട്ടിയെ രാത്രിയില്‍ താമസിപ്പിച്ചത്. ഈ ക്വാര്‍ട്ടേഴ്‌സില്‍ പ്രതിയെ എത്തിച്ച് എരുമപ്പെട്ടി പോലീസ് തെളിവെടുപ്പ് നടത്തി ,ഇയാളുടെ പേരിൽ പോക്സോ കേസ് ചുമത്തിയതായി പോലീസ് പറഞ്ഞു.