24 April 2024 Wednesday

അറുപത് വയസ് കഴിഞ്ഞ എല്ലാവർക്കും വാക്സിൻ നൽകി എടപ്പാൾ ഗ്രാമപഞ്ചായത്ത്

ckmnews

അറുപത് വയസ് കഴിഞ്ഞ എല്ലാവർക്കും വാക്സിൻ നൽകി എടപ്പാൾ ഗ്രാമപഞ്ചായത്ത്


എടപ്പാൾ:ഗ്രാമപഞ്ചായത്തിൽ 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ആദ്യഡോസ് വാക്സിൻ നൽകി. കിടപ്പ് രോഗികൾക്കും ക്യാമ്പിൽ വരാൻ ബുദ്ധിമുട്ടുള്ളവർക്കും വീടുകളിൽ എത്തിയാണ് ആരോഗ്യ വകുപ്പ് അധികൃതർ വാക്സിൻ നൽകിയത് .60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ആദ്യഡോസ് സമ്പൂർണ്ണമായി ചെയ്തതിന്റെ പ്രഖ്യാപനവും കഴിഞ്ഞ ദിവസം നടന്നു. മെമ്പർമാർ,സെക്രട്ടറി,മെഡിക്കൽ ഓഫീസർ,ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായി.വാക്സിൻ വിതരണം പൂർത്തീകരിക്കാൻ കഠിനപ്രയത്നം ചെയ്ത ആരോഗ്യപ്രവർത്തകർ,മെമ്പർമാർ,ജീവനക്കാർ തുടങ്ങിയവർക്ക്  എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി സുബൈദ

അഭിനന്ദനങ്ങൾ അറിയിച്ചു.