19 April 2024 Friday

എസ്.വൈ.എസ് എടപ്പാൾ സോൺ അർധ വാർഷിക കൗൺസിൽ സമാപിച്ചു.

ckmnews

എസ്.വൈ.എസ് എടപ്പാൾ സോൺ അർധ വാർഷിക കൗൺസിൽ സമാപിച്ചു.


ചങ്ങരംകുളം : സമസ്ത കേരള സുന്നി യുവജന സംഘം 2021-22 സംഘടനാ വർഷത്തെ എടപ്പാൾ സോൺ അർധ വാർഷിക കൗൺസിൽ പന്താവൂർ ഇർശാദിൽ സമാപിച്ചു.ജില്ലാ സെക്രട്ടറി മുനീർ പാഴൂർ ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡണ്ട് ഇബ്രാഹിം കരീം ബാഖവി ആധ്യക്ഷത വഹിച്ചു.ആറുമാസ കാലത്തെ പദ്ധതികളുടെ റിപ്പോർട്ട് അവതരണവും ചർച്ചകളും നടന്നു.പി .പി നൗഫൽ സഅദി, പി, നജീബ് അഹ്സനി, കെ.എ ഗഫൂർ അഹ്സനി,അഷ്റഫ് അൽ ഹസനി , ഷുക്കൂർ സഖാഫി,കെ.പി ഉമർ സഖാഫി,വി.ഷിഹാബുദ്ധീൻ മുസ് ലിയാർ, കെ.റഫീഖ് പെരുമുക്ക്, പി.ആസിഫ് തണ്ടിലം പ്രസംഗിച്ചു.