25 April 2024 Thursday

കൃത്രിമ ആംബുലൻസുകൾ:ആംബുലൻസ് മേഖലയിലെ വൻ തട്ടിപ്പ് പുറത്തു കൊണ്ടുവന്ന് AODA

ckmnews

കൃത്രിമ ആംബുലൻസുകൾ:ആംബുലൻസ് മേഖലയിലെ വൻ തട്ടിപ്പ് പുറത്തു കൊണ്ടുവന്ന് AODA


എറണാകുളം:ആംബുലൻസ് സർവീസുകളെ കച്ചവടവൽകരിക്കുന്ന രീതിയിൽ ടൂറിസ്റ്റ്, ഗുഡ്സ് വാഹനങ്ങളെ ആംബുലസുകളാക്കി രോഗികളെ ചൂഷണം ചെയ്യുന്നവരെയാണ് എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ വിഭാഗം, ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ (AODA) സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുമായി ചേർന്ന് പിടികൂടിയത്.


ഇതര സംസ്ഥാനങ്ങളിൽ നിന്നും മാരുതി കമ്പനികളുടെ പാസഞ്ചർ, ഗുഡ്സ് ഈകോ വാനുകളും, മറ്റു ടൂറിസ്റ്റ് വാഹനങ്ങളും നിയമവിരുദ്ധമായ രീതിയിൽ താൽകാലിക ആംബുലൻസുകളാക്കി തിരിച്ച് തുച്ചമായ വിലയിൽ കേരളത്തിലേക്കെത്തിക്കുകയും, ബിസിനസ്സ് ലാഭത്തിനായി വിൽപ്പന നടത്തുകയും, വ്യാജ ആംബുലൻസുകളായി നിരത്തുകളിൽ സർവ്വീസ് നടത്തി പൊതു ജനങ്ങളെയും, സർക്കാർ സംവിധാനങ്ങളെയും ചൂഷണം ചെയ്യുന്നതുമായും ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് എറണാകുളം എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ, മറ്റു അധികാരികൾ എന്നിവർക്ക് ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ (AODA) പരാതി നൽകിയിരുന്നതിൻ്റെ അടിസ്ഥാനത്തിൽ ജില്ലയിലെ വർക്ക് ഷോപ്പുകളിൽ നടത്തിയ പരിശോധനയിലാണ് ഇത്തരത്തിൽ വാഹനങ്ങള്‍ കണ്ടെത്തിയത്.AODA നൽകിയ പരാതിയിൽ എറണാകുളം ജില്ലയിൽ മുവാറ്റുപുഴ എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ വിഭാഗം, ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡെന്നിസ് പോൾ, എറണാകുളം ജില്ലാ പ്രസിഡണ്ട് അനുസാമുവൽ, സെക്രട്ടറി സാബു തോമസ്, ട്രഷറർ സുമേഷ്, മറ്റു ജില്ലാ,ഏരിയാ കമ്മിറ്റി അംഗങ്ങളുമായി ചേർന്നാണ് പരിശോധന നടത്തിയത്.ഇത്തരത്തിൽ നിയമവിരുദ്ധമായ നിലയിൽ കേരളത്തിൽ പലയിടങ്ങളിലും ആംബുലൻസ്‌ നിർമ്മിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും,പിടിക്കപ്പെടുന്ന വാഹനങ്ങളുടെ റെജിസ്ട്രേഷൻ വരെ റദ്ധ് ചെയ്യുന്നതുൾപ്പെടെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു