20 April 2024 Saturday

റേഷന്‍കടയില്‍ നിന്ന് വാങ്ങി വെച്ച ഓണം സ്പെഷല്‍ കിറ്റുകള്‍ മോഷണം പോയി മോഷണം പോയ കിറ്റുകള്‍ രണ്ട് ദിവസത്തിന് ശേഷം തിരിച്ചെത്തി

ckmnews

റേഷന്‍കടയില്‍ നിന്ന് വാങ്ങി വെച്ച ഓണം സ്പെഷല്‍ കിറ്റുകള്‍ മോഷണം പോയി


മോഷണം പോയ കിറ്റുകള്‍ രണ്ട് ദിവസത്തിന് ശേഷം തിരിച്ചെത്തി


ചങ്ങരംകുളം:റേഷന്‍ കടയില്‍ നിന്ന് മോഷണം പോയ ഓണ കിറ്റുകള്‍ രണ്ട് ദിവസത്തിന് ശേഷം തിരിച്ചെത്തി.മാന്തടം റേഷൻ കടയിൽ നിന്നും ഒരാൾ 2 കാർഡുകളിലെ കിറ്റുകള്‍ വാങ്ങി പുറത്ത് വെച്ചിരുന്നു.എന്നാല്‍ പിന്നീട് കിറ്റ് എടുക്കാന്‍ വന്നപ്പോഴേക്കും കിറ്റ് മോഷ്ടാക്കള്‍ കൊണ്ട് പോവുകയായിന്നു.ഇതിന് മുമ്പും സമാനമായ രീതിയില്‍ ഉപഭോക്താക്കള്‍ വാങ്ങി വെച്ച റേഷന്‍ അരിയും മറ്റും ഉടമകള്‍ വാഹനം എടുക്കാനോ മറ്റോ പുറത്ത് പോയ സമയം നോക്കി മോഷണം പോവുന്നത് പതിവാണെന്ന് റേഷന്‍ ഉടമയും പരാതിപ്പെട്ടിരുന്നു.കഴിഞ്ഞ ദിവസം ഓണക്കിറ്റുകള്‍ മോഷണം പോയ വിവരം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് മോഷ്ടാവിന് മാനസാന്തരം വന്നത്.വെള്ളിയാഴ്ച വൈകിയിട്ട് മോഷണം പോയ അതേസ്ഥലത്ത് തന്നെ ഓണക്കിറ്റുകള്‍ തിരികെ എത്തുകയായിരുന്നു.