25 April 2024 Thursday

ചിറവവല്ലൂരില്‍ റോഡരികില്‍ ഉണങ്ങിയ പൂളമരം യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു

ckmnews

ചിറവവല്ലൂരില്‍ റോഡരികില്‍ ഉണങ്ങിയ പൂളമരം യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു


ചങ്ങരംകുളം:ചിറവവല്ലൂരില്‍ റോഡരികില്‍ നില്‍ക്കുന്ന ഉണങ്ങിയ പൂളമരം യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു.ചങ്ങരംകുളം ചിറവല്ലൂര്‍ മെയിന്‍ റോഡില്‍ കല്ലുര്‍മ്മയില്‍ നിന്ന് ചിറവല്ലൂരിലേക്ക് പ്രവേശിക്കുന്ന തൃക്കാകടവ് പാലത്തിന് സമീപത്താണ് പൂളമരം ഉണങ്ങി നില്‍ക്കുന്നത്.റോഡിലൂടെ 11KV വൈദ്യുതി ലൈന്‍ കൂടി കടന്ന് പോകുന്നത് പ്രദേശവാസികളെ ഭീതിയിലാക്കുന്നുണ്ട്.മരം റോഡിലേക്ക് വീണാല്‍ വലിയ ദുരന്തത്തിന് വരെ കാരണമാവുമെന്നും ഉണങ്ങി നില്‍ക്കുന്ന മരം മുറിച്ച് മാറ്റാന്‍ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം