29 March 2024 Friday

ചിയ്യാനൂരില്‍ വൈദ്യുതി കമ്പിയില്‍ തട്ടി നില്‍ക്കുന്ന തെങ്ങ് യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു

ckmnews

ചിയ്യാനൂരില്‍ വൈദ്യുതി കമ്പിയില്‍ തട്ടി നില്‍ക്കുന്ന തെങ്ങ് യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു


ചങ്ങരംകുളം:ചിയ്യാനൂരില്‍ വൈദ്യുതി കമ്പിയില്‍ തട്ടി നില്‍ക്കുന്ന തെങ്ങ് യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു.ചങ്ങരംകുളത്ത് നിന്ന് ചിയ്യാനൂര്‍ പോകുന്ന പ്രധാന റോഡിലാണ് പൊതുജനങ്ങള്‍ക്ക് ഭീഷണിയിയായി തെങ്ങ് വൈദ്യുതി ലൈനില്‍ തട്ടി നില്‍ക്കുന്നത്.പ്രദേശത്ത് പല സ്ഥലത്തും ഇത്തരത്തില്‍ വൈദ്യുതി ലൈനില്‍ തട്ടി മരച്ചില്ലകളും തെങ്ങുകളും നിലനില്‍ക്കുന്നുണ്ട്.ചെറിയ കാറ്റും മഴയും വന്നാല്‍ പോലും മരങ്ങളും തെങ്ങുകളും വീഴുന്നതും ലൈന്‍ പൊട്ടി നാശനഷ്ടങ്ങള്‍ സംഭവിക്കുന്നതും പതിവാണെങ്കിലും അധികൃതര്‍ ആവശ്യത്തിന് മുന്‍കരുതല്‍ എടുക്കാത്തത് വലിയ അപകടങ്ങള്‍ക്ക് പലപ്പോഴും കാരണമാവുന്നുണ്ട്