19 April 2024 Friday

കെ ടി ജലീലിന് വധഭീഷണി, ഡിജിപിക്ക് പരാതി നൽകി

ckmnews

കെ ടി ജലീലിന് വധഭീഷണി, ഡിജിപിക്ക് പരാതി നൽകി


തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി ജലീലിന് വധഭീഷണി. വാട്സ് ആപ്പ് ശബ്ദ സന്ദേശമായാണ് ഫോണിലേക്ക് എംഎൽഎക്കെതിരായ ഭീഷണി വന്നത്. വാഹാനാപകടത്തിൽ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ഹംസ എന്ന പേര് പറഞ്ഞാണ് ശബ്ദ സന്ദേശം വന്നത്. ഈ ദിവസം ഓർമ്മയിൽ വെച്ചോ എന്നും കൊലപ്പെടുത്തുമെന്നും ഫോൺ സന്ദേശത്തിലുണ്ട്. എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റ് ഡിജിപിക്ക് പരാതി നൽകി. തെളിവും പൊലീസിന് കൈമാറി.