20 April 2024 Saturday

മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.67 ശതമാനം 3,109 പേര്‍ക്ക് വൈറസ് ബാധ; 2,940 പേര്‍ക്ക് രോഗമുക്തി

ckmnews

മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.67 ശതമാനം

3,109 പേര്‍ക്ക് വൈറസ് ബാധ; 2,940 പേര്‍ക്ക് രോഗമുക്തി


മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (2021 ഓഗസ്റ്റ് 11) മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.67 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 3,109 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ബുധനാഴ്ച 2,940 പേര്‍ രോഗവിമുക്തരായി. ഇതോടെ വിദഗ്ധ പരിചരണത്തിന് ശേഷം ജില്ലയില്‍ കോവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 4,08,814 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.


ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 3,033 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 47 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ എത്തിയ 28 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 70,125 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 30,414 പേരാണ് ചികിത്സയിലുള്ളത്.


കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 788 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 466 പേരും 166 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 440 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,713 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.


മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (2021 ഓഗസ്റ്റ് 11) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,


എ.ആര്‍ നഗര്‍ 17

ആലങ്കോട് 28

ആലിപ്പറമ്പ് 25

അമരമ്പലം 75

ആനക്കയം 37

അങ്ങാടിപ്പുറം 20

അരീക്കോട് 27

ആതവനാട് 50

ഊരകം 18

ചാലിയാര്‍ 41

ചീക്കോട് 43

ചേലേമ്പ്ര 19

ചെറിയമുണ്ടം 18

ചെറുകാവ് 18

ചോക്കാട് 50

ചുങ്കത്തറ 58

എടക്കര 68

എടപ്പറ്റ 05

എടപ്പാള്‍ 20

എടരിക്കോട് 04

എടവണ്ണ 36

എടയൂര്‍ 22

ഏലംകുളം 03

ഇരിമ്പിളിയം 13

കാലടി 07

കാളികാവ് 33

കല്‍പകഞ്ചേരി 26

കണ്ണമംഗലം 21

കരുളായി 27

കരുവാരക്കുണ്ട് 35

കാവനൂര്‍ 34

കീഴാറ്റൂര്‍ 19

കീഴുപറമ്പ് 31

കോഡൂര്‍ 27

കൊണ്ടോട്ടി 35

കൂട്ടിലങ്ങാടി 21

കോട്ടക്കല്‍ 43

കുറുവ 13

കുറ്റിപ്പുറം 32

കുഴിമണ്ണ 26

മക്കരപ്പറമ്പ് 02

മലപ്പുറം 92

മമ്പാട് 38

മംഗലം 18

മഞ്ചേരി 71

മങ്കട 08

മാറാക്കര 16

മാറഞ്ചേരി 23

മേലാറ്റൂര്‍ 20

മൂന്നിയൂര്‍ 16

മൂര്‍ക്കനാട് 56

മൂത്തേടം 62

മൊറയൂര്‍ 25

മുതുവല്ലൂര്‍ 12

നന്നമ്പ്ര 03

നന്നംമുക്ക് 48

നിലമ്പൂര്‍ 101

നിറമരുതൂര്‍ 01

ഒതുക്കുങ്ങല്‍ 16

ഒഴൂര്‍ 16

പള്ളിക്കല്‍ 13

പാണ്ടിക്കാട് 43

പരപ്പനങ്ങാടി 17

പറപ്പൂര്‍ 12

പെരിന്തല്‍മണ്ണ 49

പെരുമണ്ണ ക്ലാരി 13

പെരുമ്പടപ്പ് 22

പെരുവള്ളൂര്‍ 05

പൊന്മള 13

പൊന്മുണ്ടം 14

പൊന്നാനി 52

പൂക്കോട്ടൂര്‍ 41

പോരൂര്‍ 44

പോത്തുകല്ല് 35

പുലാമന്തോള്‍ 67

പുളിക്കല്‍ 31

പുല്‍പ്പറ്റ 27

പുറത്തൂര്‍ 24

പുഴക്കാട്ടിരി 22

താനാളൂര്‍ 41

താനൂര്‍ 07

തലക്കാട് 37

തവനൂര്‍ 31

താഴേക്കോട് 60

തേഞ്ഞിപ്പലം 25

തെന്നല 03

തിരുനാവായ 08

തിരുവാലി 25

തൃക്കലങ്ങോട് 57

തൃപ്രങ്ങോട് 08

തുവ്വൂര്‍ 36

തിരൂര്‍ 27

തിരൂരങ്ങാടി 14

ഊര്‍ങ്ങാട്ടിരി 32

വളാഞ്ചേരി 49

വളവന്നൂര്‍ 13

വള്ളിക്കുന്ന് 16

വട്ടംകുളം 19

വാഴക്കാട് 66

വാഴയൂര്‍ 26

വഴിക്കടവ് 39

വെളിയങ്കോട് 18

വേങ്ങര 33

വെട്ടത്തൂര്‍ 26

വെട്ടം 12

വണ്ടൂര്‍ 48