20 April 2024 Saturday

ചിയ്യാന്നൂർ വെസ്റ്റ് ഗ്രാമം എസ് എസ് എൽ സി വിജയികളെ അനുമോദിച്ചു

ckmnews

ചിയ്യാന്നൂർ വെസ്റ്റ് ഗ്രാമം എസ് എസ് എൽ സി വിജയികളെ അനുമോദിച്ചു.

 ചങ്ങരംകുളം:ചിയ്യാന്നൂർ വെസ്റ്റ് ഗ്രാമത്തിൽ നിന്നും ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച് ഗ്രാമത്തിൻ്റെ അഭിമാനമായി മാറിയ വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.മണികണ്ഠൻ വി പി അദ്ധ്യക്ഷത വഹിച്ചു.ഷാനവാസ് വട്ടത്തൂർ ഉദ്ഘാടനം നിർവ്വഹിച്ചു, വി വി മൊയ്തുണ്ണി, കെ പി ഹമീദ് അബ്ദുറഹിമാൻ, യാസർ അറഫാത്ത് കെ, വി വി ഷബീർ സംബന്ധിച്ചു.