24 April 2024 Wednesday

നില നില്പിനായി നിൽപ്പ് സമരവുമായി ജി എസ് ടി കൺസൾട്ടന്റ്‌സ്

ckmnews



എടപ്പാള്‍:ജി എസ് ടി നെറ്റ് വർക്കിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുക,നിയമങ്ങളും നടപടിക്രമങ്ങളും ലളിതവത്ക്കരിക്കുക,അനാവശ്യ ജി എസ് ടി നോട്ടീസുകൾ ഒഴിവാക്കുക,2017 മുതൽ 2021 വരെ സമർപ്പിച്ച കണക്കുകൾ പൂർത്തിയായതായി കണക്കാക്കുക, തൊഴിൽ പ്രതിസന്ധി നേരിടുന്ന ടാക്‌സ് പ്രാക്ടീഷണേഴ്‌സിനെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്  ടാക്‌സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ കേരള,സംസ്‌ഥാനത്തുടനീളം ജി എസ് ടി ഓഫീസുകൾക്ക് മുൻപിൽ നടത്തുന്ന നിൽപ്പ് സമരത്തിന്റെ ഭാഗമായി ടി സി പി എ കെ പൊന്നാനി യൂണിറ്റ് പൊന്നാനി ജി എസ് ടി ഓഫീസിന് മുൻപിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു സംസ്‌ഥാന കമ്മിറ്റി അംഗം കെ രാമനാഥൻ ഉദ്‌ഘാടനം ചെയ്തു ജില്ലാ ജോ: സെക്രട്ടറി എ ടി മണികണ്ഠദാസ് അധ്യക്ഷത വഹിച്ചു ജില്ലാ വൈസ് പ്രസിഡണ്ട് പി സദാനന്ദൻ, യൂണിറ്റ്  സെക്രട്ടറി എം ജയരാജ്,യൂണിറ്റ് പ്രസിഡണ്ട് പി മുഹമ്മദ് നവാസ് എന്നിവർ പ്രസംഗിച്ചു.ജയപ്രകാശ്, ശ്രീകുമാർ,കൃഷ്ണനുണ്ണി എന്നിവർ സംബന്ധിച്ചു.