23 April 2024 Tuesday

കള്ളപ്പണത്തിനെതിരെ എസ് ഡി പി ഐ ചങ്ങരംകുളത്ത് തെരുവ് വിളംബരം സംഘടിപ്പിച്ചു

ckmnews

കള്ളപ്പണത്തിനെതിരെ എസ് ഡി പി ഐ ചങ്ങരംകുളത്ത് തെരുവ് വിളംബരം സംഘടിപ്പിച്ചു


ചങ്ങരംകുളം :കള്ളപ്പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന ദേശദ്രോഹികൾ ഇന്ത്യ വിടുക എന്ന മുദ്രാവാക്യത്തിൽ എസ് ഡി പി ഐആലംകോട് പഞ്ചായത്ത് കമ്മറ്റി ചങ്ങരംകുളത്ത് തെരുവ് വിളംബരം സംഘടിപ്പിച്ചു. എസ് ഡി പി ഐ സംസ്ഥാന കമ്മറ്റി 1000 കേന്ദ്രങ്ങളിൽ തെരുവ് വിളംബരം നടത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.കള്ളപ്പണവും,നോട്ടടിയും കുലത്തൊഴിലാക്കിയ ബിജെപി രാജ്യം മുഴുവൻ വ്യാജനോട്ടുകൾ ഒഴുക്കി വിലസുകയാണെന്നും ജനാധിപത്യത്തെ അട്ടിമറിക്കാൻ 400കോടി കള്ളപ്പണം ഒഴുക്കിയും,കൊടുങ്ങല്ലൂരിൽ നോട്ടടി യന്ത്രം സ്ഥാപിച്ചും ബിജെപി നാട് നീളെ അഴിഞ്ഞാടുമ്പോൾ

അവർക്കെതിരെ നടപടി എടുക്കാത്ത പിണറായി സർക്കാർ ബിജെപി ക്ക്‌ കേരളത്തിൽ പരവതാനി വിരിക്കുകയാണെന്നും എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞു.വിളംബരജാഥക്  ഇ വി മജീദ്,ഹംസപെരുമുക്,വി പി അബ്ദുൽ ഖാദർ, നാസർ കക്കിടിപ്പുറം, സി പി മുഹമ്മദ്‌,ബദറുദ്ധീൻ ഇർഫാനി,ഉമ്മർപവിട്ടപ്പുറം,ഇ വി കബീർ,മുഹമ്മദ്‌ കുട്ടി പന്താവൂർ, യൂസഫ് കോക്കൂർ, ഫാറൂഖ് കോക്കൂർ എന്നിവർ പങ്കെടുത്തു.