29 March 2024 Friday

ചെറുകിട വ്യാപാരികളെ സംരക്ഷിക്കേണ്ട കടമ സർക്കാറിനും,പൊതുസമൂഹത്തിനും- വ്യാപാരി വ്യവസായി ഏകോപന സമിതി

ckmnews

ചെറുകിട വ്യാപാരികളെ  സംരക്ഷിക്കേണ്ട കടമ സർക്കാറിനും,പൊതുസമൂഹത്തിനും- വ്യാപാരി വ്യവസായി ഏകോപന സമിതി


ചങ്ങരംകുളം:ചെറുകിട വ്യാപാരികളെ  സംരക്ഷിക്കേണ്ട കടമ സർക്കാറിനും,പൊതുസമൂഹത്തിനും ഉണ്ടെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് പ്രസിഡന്റ് പി. പി ഖലീദ് പറഞ്ഞു. വ്യാപാരി സ്ഥാപക ദിനത്തോട് അനുബന്ധിച്ചു നടന്ന പരിപാടിയിൽ പതാക ഉയർത്തലിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാരികളെ ദ്രോഹിക്കുന്ന നിലപാടിൽ നിന്നും സർക്കാറും ഉദ്യോഗസ്ഥരും പിന്തിരിയണമെന്നും, വ്യാപരികളിൽ നിന്നും അനാവശ്യ പിഴ ഈടാക്കുന്ന നടപടി പോലീസ് നിർത്തലക്കണമെന്നും പി. പി ഖാലിദ് കൂട്ടിച്ചേർത്തു.

ഒ. മൊയ്തുണ്ണി, ഉമ്മർ കുളങ്ങര  കൃഷ്ണൻ നായർ, കെ.വി. ഇബ്രാഹിം കുട്ടി, സൈതലവി ഹാജി ,സലിം കാണിയൂർ, സുനിൽ ചിന്നൻ,അബ്ദു അമാൻ, നൗഷാദ് കാഞ്ഞിയൂർ, അജിത്ത്- അരുൺ ,ഗീതാലാൽ ,ഷഹന കോക്കൂർ - റജീന എന്നിവർ പരിപാടിയിൽ പങ്കെടുത്തു.