19 April 2024 Friday

വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന:കുറ്റിപ്പുറം സ്വദേശിയായ യുവാവ് പിടിയില്‍

ckmnews

വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന:കുറ്റിപ്പുറം സ്വദേശിയായ യുവാവ് പിടിയില്‍


ചങ്ങരംകുളം:ക​ഞ്ചാ​വ് കേ​സി​ല്‍ കുറ്റിപ്പുറം സ്വദേശിയായ യുവാ​വിനെ പൊ​ലീ​സ് പിടികൂടി.കു​റ്റി​പ്പു​റം പേരശ്ശനൂര്‍ സ്വ​ദേ​ശി വിജേഷ് (26) നെ​യാ​ണ് കുറ്റി​പ്പു​റം പോലീ​സ് അറസ്​​റ്റ് ചെ​യ്ത​ത്. പേരശ്ശ​നൂ​ര്‍ മേഖലയില്‍ കുട്ടികള്‍ ഉൾപ്പെടെയുള്ളവ​ര്‍​ക്ക് ഇയാ​ള്‍ കഞ്ചാവ് നല്‍കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടി​യത്.കുറ്റിപ്പുറം പോലീ​സി​ൻ്റെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി​ക്കും സ്ത്രീ​ക​ള്‍​ക്കുമെതിരെയുള്ള അക്രമത്തിനും എതിരായി വാര്‍ഡ് തലങ്ങളില്‍ ജാഗ്രതസമിതികള്‍ രൂപവത്കരിച്ചിരുന്നു. ഇതുവഴി ലഭിച്ചവിവരമാണ് പ്രതിയെ പിടികൂടാന്‍ സഹായകമായതെന്ന് കുറ്റിപ്പുറം എ​സ്.എ​ച്ച്‌.ഒ ശശീന്ദ്രന്‍ മേലെയില്‍പറഞ്ഞു