29 March 2024 Friday

സേവ് ഇന്ത്യാ ദിനത്തിന്റെ ഭാഗമായി ചങ്ങരംകുളത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

ckmnews

.സേവ് ഇന്ത്യാ ദിനത്തിന്റെ ഭാഗമായി ചങ്ങരംകുളത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു


ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് കർഷക സംഘം, കർഷക തൊഴിലാളി, CITU സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ ചങ്ങരംകുളം ബസ്സ്റ്റാൻ്റ് പരിസരത്ത് സേവ് ഇന്ത്യാ ദിനത്തിന്റെ ഭാഗമായി കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ജനകീയ കൂട്ടായ്മ നടന്നു.പരിപാടി KSKTU പഞ്ചായത്ത് പ്രസിഡന്റ് സി എം രാമചന്ദ്രന്റെ അധ്യക്ഷതയിൽ സിപിഐഎം എടപ്പാൾ ഏരിയ കമ്മിറ്റി മെമ്പർ പി വിജയൻ ഉദ്‌ഘാടനം ചെയ്തു. കർഷക സംഘം എടപ്പാൾ ഏരിയ ജോയിന്റ് സെക്രട്ടറി ടി രാമദാസ് സ്വാഗതവും CPIM ചങ്ങരംകുള വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെവി ഹാരിസ് നന്ദിയും പറഞ്ഞു