23 April 2024 Tuesday

പ്രവാസിവെൽഫെയർ ഫോറം ആലങ്കോട് പഞ്ചായത്ത് കമ്മറ്റി പോസ്റ്റ് ഓഫീസ് ധർണ നടത്തി

ckmnews

പ്രവാസിവെൽഫെയർ ഫോറം ആലങ്കോട് പഞ്ചായത്ത് കമ്മറ്റി പോസ്റ്റ് ഓഫീസ് ധർണ നടത്തി


ചങ്ങരംകുളം:പ്രവാസി വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തിരമായ ഇടപെടുക, കോവിസ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്കൾക്ക് പ്രത്യേക സഹായ പാക്കേജുകൾ പ്രഖ്യാപിക്കുക,സർക്കാറുകളുടെ പ്രവാസി ദ്രോഹം അവസനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രവാസിവെൽഫെയർ ഫോറം ആലങ്കോട് പഞ്ചായത്ത് കമ്മറ്റി കോക്കൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണയും കോക്കൂർ ടൗണിൽ വിശദീകരണയോഗവും  നടത്തി. ഓഗസ്റ്റ് 13ന് സംസ്ഥാ വ്യാപകമായി പ്രവാസിവെൽഫെയർ ഫോറം സംഘടിപ്പിക്കുന്ന വെർച്വൽ പ്രക്ഷോഭം വിജയിപ്പിക്കണമെന്ന് ധർണ ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി പൊന്നാനി നിയോജക മണ്ഡലം പ്രസിഡണ്ട് സി.വി. ഖലീലുറഹ് മാൻ ആഹ്വാനം ചെയ്തു. എം.കെ.അബ്ദുറഹ് മാൻ അധ്യക്ഷത വഹിച്ചു. ടി.വി.  

അബ്ദുറഹ് മാൻ, മുഹമ്മദ് ഷബീർ അലി, കെ.ഹംസ, അബ്ദുട്ടി വളയംകുളം, ഇ.വി. മുജീബ് കോക്കൂർ എന്നിവർ പ്രസംഗിച്ചു.