28 March 2024 Thursday

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സിപിഎം ഉദിനുപറമ്പ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുമോദിച്ചു

ckmnews

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സിപിഎം ഉദിനുപറമ്പ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുമോദിച്ചു


ചങ്ങരംകുളം:ഈ വർഷത്തെ SSLC, +2 പരീക്ഷകളിൽ   എല്ലാ വിഷയങ്ങളിലും എപ്ളസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും  സിപിഐഎം ഉദിനുപറമ്പ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വീടുകളിൽ പോയി അനുമോദിച്ചു.അനുമോദനചടങ്ങിൽ ബ്രാഞ്ച് സെക്രട്ടറി ഗിരീഷ്‌ തലശ്ശിരാത്ത്,മെമ്പർമാരായ കൊളാടി മൊയ്തു,പി സി  താമി,പി പി വേലായുധൻ ,പി പി ബാബു,മുഹമ്മദ്‌, റാഷിദ്‌ ,അനൂപ് പി പി എന്നിവർ പങ്കെടുത്തു.                             ആലംകോട്  ഗ്രാമപഞ്ചാത്ത് വൈസ് പ്രസിഡന്റ്‌ പ്രബിത ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ആരിഫ നാസർ,ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ രാംദാസ് കക്കിടിപ്പുറം എന്നിവർ ചേർന്ന് കുട്ടികൾക്ക് ഉപഹാരങ്ങൾ കൈമാറി.