29 March 2024 Friday

കുന്ദംകുളം സ്വദേശിയുടെ മൃതദേഹം പട്ടാമ്പിയില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തി

ckmnews



പട്ടാമ്പി: കുന്നംകുളം സ്വദേശിയായ ഹോട്ടല്‍ ജീവനക്കാരനെ പട്ടാമ്പിയില്‍ കത്തി കരിഞ്ഞനിലയില്‍ കണ്ടെത്തി. കുന്നംകുളം ചാട്ടുകുളം ചെറുവത്തൂര്‍ വില്‍സന്‍ (60) ന്റെ മൃതദേഹമാണ് പട്ടാമ്പി ബസ്റ്റാന്റിന് സമീപം കത്തികരിഞ്ഞനിലയില്‍ കണ്ടെത്തിയത്.ചാലിശ്ശേരിയില്‍ ഹോട്ടല്‍ ജീവനക്കാരനായ ഇയാള്‍ രണ്ട് ദിവസം മുന്‍പ് ഹോട്ടലില്‍ നിന്നും പോയിരുന്നതായി പറയുന്നു. രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടത്തിയത്. കുന്നംകുളത്ത് നിന്നും ബന്ധുക്കളെത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. പട്ടാമ്പി സി ഐ വിജയകുമാര്‍. എസ് ഐ മണികണ്ടന്‍ എന്നവരുടെ നേതൃത്വത്തില്‍ പൊലീസ് പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടു പോയി. സംഭവം സംമ്പന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.