29 March 2024 Friday

കോലിക്കര നവകേരള ആര്‍ട്സ് &സ്പോട്സ് ക്ളബ്ബ് ഓഫീസ് ഉദ്ഘാടനം ചെയ്തു

ckmnews

കോലിക്കര നവകേരള ആര്‍ട്സ് &സ്പോട്സ് ക്ളബ്ബ് ഓഫീസ് ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:നവീകരിച്ച കോലിക്കര നവകേരള ആര്‍ട്സ് &സ്പോട്സ് ക്ളബ്ബ് ഓഫീസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ ഉദ്ഘാടനം നിർവഹിച്ചു.അഷ്‌റഫ്‌ കോക്കൂർ ആധ്യക്ഷത വഹിച്ചു. നിസാർ കോലിക്കര സ്വാഗതം പറഞ്ഞ ചടങ്ങില്‍ സലീം കോക്കൂര്‍ മുഖ്യാതിഥി ആയിരുന്നു.ബ്ളോക്ക് പഞ്ചായത്ത് അംഗം റീസ പ്രകാശ്,പഞ്ചായത്ത് അംഗങ്ങളായ ഷെഹീര്‍,ഷഹന നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ക്ളബ്ബ് ഭാരവാഹികളായ ഫിറോസ് ,നൗഷാദ്, നിസാർ മറ്റു അംഗങ്ങളും ചടങ്ങിന് നേതൃത്വം നല്‍കി.