29 March 2024 Friday

ആദ്യ രക്തദാനം" ക്യാമ്പയിനുമായി ബിഡികെ മലപ്പുറം

ckmnews

"ആദ്യ രക്തദാനം" ക്യാമ്പയിനുമായി ബിഡികെ മലപ്പുറം


മലപ്പുറം : സന്നദ്ധ രക്തദാന രംഗത്ത് കേരളത്തിലും, ഗൾഫ് രാജ്യങ്ങളിലും, ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും പ്രവർത്തിക്കുന്ന ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ (ബി. ഡി. കെ.) ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിൽ ജൂൺ 14 ലോക രക്തദാതൃ ദിനത്തോടനുബന്ധിച്ച് തുടക്കം കുറിച്ച "ആദ്യ രക്തദാനം" ക്യാമ്പയിന് ജില്ലയിൽ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.


ക്യാമ്പയിൻ 58 ദിവസം പിന്നിട്ടപ്പോൾ 279 പുതിയ രക്തദാതാക്കളാണ് ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ അംഗീകൃത രക്ത കേന്ദ്രങ്ങളിൽ രക്തദാനം നിർവ്വഹിച്ചത്. സന്നദ്ധ രക്തദാന രംഗത്തേക്ക് കൂടുതൽ യുവതി യുവാക്കളെ എത്തിക്കുന്നതിന് വേണ്ടിയാണ് ബി. ഡി. കെ. മലപ്പുറം ജില്ലാ കമ്മിറ്റി ക്യാമ്പയിന് തുടക്കമിട്ടത് . ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ 2022 ജൂൺ 14 ന് അവസാനിക്കും. ജില്ലയിലെ അംഗീകൃത രക്ത കേന്ദ്രങ്ങളായ മഞ്ചേരി മെഡിക്കൽ കോളേജ്,   പെരിന്തൽമണ്ണ ഐ. എം. എ,     തിരൂർ ജില്ലാ ആശുപത്രി,       മഞ്ചേരി കൊരമ്പയിൽ ഹോസ്പിറ്റൽ,     പെരിന്തൽമണ്ണ കിംസ് അൽഷിഫ,       പെരിന്തൽമണ്ണ എം. ഇ. സ്. മെഡിക്കൽ കോളേജ്,     കോട്ടക്കൽ അൽമാസ്,        കോട്ടക്കൽ ആസ്റ്റർ മിംസ്,      എടപ്പാൾ ഹോസ്പിറ്റൽസ്  എന്നീ രക്ത കേന്ദ്രങ്ങളിലായാണ്  ക്യാമ്പയിൻ പുരോഗമിക്കുന്നത്.


നിലവിലെ കോവിഡ് സാഹചര്യത്തിൽ  ഉണ്ടായ രക്തദാതാക്കളുടെ ഗണ്യമായ കുറവും രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാനുള്ള ബുദ്ധിമുട്ടും ജില്ലയിലെ രക്ത ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജില്ലയിലെ ആതുര നഗരമായ പെരിന്തൽമണ്ണയിൽ നിലവിൽ രൂക്ഷമായ രക്തക്ഷാമം ആണ് നേരിട്ട് കൊണ്ടിരിക്കുന്നത്.


 ജീവിതത്തിൽ ഇത് വരെ രക്തദാനം നിർവ്വഹിക്കാത്ത ആരോഗ്യമുള്ള 18 വയസ്സിനും 50 വയസ്സിനുമിടയിലുള്ള ഓരോരുത്തരേയും "ആദ്യ രക്തദാനം" ക്യാമ്പയിനിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുകയാണ് ബി ഡി കെ മലപ്പുറം ഭാരവാഹികൾ. ജില്ലയിൽ രക്തദാനം നിർവ്വഹിക്കാൻ സന്നദ്ധരായിട്ടുള്ളവർ ബന്ധപ്പെടുക...

9633304450,

9895673787,

9745672957,

8907709708

9846642134