25 April 2024 Thursday

കുന്നംകുളം പോലീസിൻ്റെ ലഹരിമരുന്ന് വേട്ട തുടരുന്നു രണ്ടേകാൽ കിലോ കഞ്ചാവും നാല്പതോളം ഗ്രാം മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

ckmnews

കുന്നംകുളം പോലീസിൻ്റെ ലഹരിമരുന്ന് വേട്ട തുടരുന്നു


രണ്ടേകാൽ കിലോ കഞ്ചാവും നാല്പതോളം ഗ്രാം മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ


കുന്നംകുളം:തൃശൂർ റേഞ്ച് ഡിഐജി അക്ബറിന്റെ മിഷൻ ഓഗസ്റ്റ്ന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ പോലീസ് മേധാവി ആദിത്യയുടെ  മേൽനോട്ടത്തിൽ കുന്നംകുളം മേഖലയിൽ കുന്നംകുളം  അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി എസ് സിനോജിന്റെ നേതൃത്വത്തിലുള്ള  ലഹരിമരുന്ന് വേട്ട തുടരുന്നു.ലഹരി മരുന്നുമായി ശനിയാഴ്ച്ച മൂന്നു പേരെ കൂടി കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച  പോലീസിന്റെ നൈറ്റ് പട്രോളിങ്ങിനിടെ പോലീസിനെ കണ്ട് ഭയന്നോടിയ പ്രതിയെ പിന്തുടർന്ന് പിടികൂടി തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ താമസിച്ചിരുന്ന വാടകവീട്ടിൽ നിന്നും രണ്ടേ കാൽ കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തത്.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയ കടവല്ലൂർ വടക്കുമുറി സ്വദേശി റഷീദുമായി ബന്ധമുണ്ടെന്ന് പ്രതി പോലീസിന് മൊഴി നൽകി.കക്കാട് കണങ്ങോട്ട് വീട്ടിൽ രാജൻ മകൻ ജിത്തു എന്ന് വിളിക്കുന്ന ദിൽബക്ക് (25),

ചിറമനേങ്ങാട് നീണ്ടൂർ സ്വദേശി വാടിനി പറമ്പിൽ രാമദാസ് മകൻ പ്രഭു എന്ന വിളിക്കുന്ന ജിഷ്ണു (28)  ,കാട്ടകാമ്പാൽ ചിറയൻകാട് 

ചിലപുള്ളി വീട്ടിൽ നൗഫൽ (42) എന്നിവരെയാണ് പോലീസ് ശനിയാഴ്ച്ച വിവിധ സ്ഥലങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തത്.ലഹരിമരുന്ന്, വടിവാള്‍ ഉള്‍പ്പെടെ വന്‍ ആയുധശേഖരവും, വിദേശനിര്‍മ്മിത മദ്യം, ഹാന്‍സ് തുടങ്ങിയവ പോലീസ് പിടിച്ചെടുത്ത സംഭവത്തില്‍ അറസ്റ്റിലായ കടവല്ലൂര്‍ വടക്കുമുറി പോകാരത്ത് വളപ്പില്‍ അബ്ദുല്‍ റഷീദ് (39) നെ ചോദ്യം ചെയ്തതിലൂടെ തിരുത്തികാട് പാടശേഖരം വഴി രണ്ടുപേർ പോകുന്നുണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്നാണ് ജിഷ്ണു ജിത്തു എന്നിവരെ പോലീസ് പിടികൂടിയത്.23 ഗ്രാം എംഡിഎംഎ, 16 ഗ്രാം കഞ്ചാവ് എന്നിവയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.നിലവിൽ 5 പേരെയാണ് കുന്നംകുളം പോലീസ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അറസ്റ്റ് ചെയ്തത്.

സി ഐ വി സി സൂരജ്, എസ് ഐമാരായ ഹേമലത,അനുരാജ്, ഷക്കീർ അഹമ്മദ്, മണികണ്ഠൻ, എ എസ് ഐ ഗോകുലൻ സി പി ഒ മാരായ ഹംദ്, സന്ദീപ്, വൈശാഖ്, ഗഗേഷ്, വിനോദ്, സുജിത്ത്, ശ്യാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.