29 March 2024 Friday

പെരുന്നാള്‍ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്ക് വിതരണം ചെയ്ത് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍

ckmnews



ചങ്ങരംകുളം:മുസ്‌ലിം യൂത്ത് ലീഗ് തച്ചുപറമ്പ് യൂണിറ്റ് മുഴുവൻ വിദ്യാർത്ഥികൾക്കും പെരുന്നാൾ ദിനത്തിൽ സൗജന്യമായി മാസ്കുകൾ വിതരണം ചെയ്തു.കൊറോണയുടെ ഭീതിയിൽ അടച്ച സ്കൂളുകളും മദ്രസകളും തുറക്കാനിരിക്കുന്ന പശ്ചാതലത്തിലാണ് മുസ്‌ലിം യൂത്ത് ലീഗ് തച്ചുപറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് തച്ചുപറമ്പിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പെരുന്നാൾ ദിനത്തിൽ സൗജന്യമായി മാസ്കുകൾ വിതരണം ചെയ്തത് .വിതരണോദ്ഘാടനം മുസ്‌ലിം ലീഗ് യൂണിറ്റ് പ്രസിഡന്റ് കെഎംഎ ജബ്ബാർ എംഎസ്എഫ് യൂണിറ്റ് ഭാരവാഹി സഹൂദിന് മാസ്ക് നൽകി നിർവഹിച്ചു .ആലംകോട്പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ മാങ്കുളം ,ഷഫീക് തച്ചുപറമ്പ് , റഹീം മാന്തടം ,സിദ്ധീഖ് തുടങ്ങിയവർ സംബന്ധിച്ചു .