25 April 2024 Thursday

അടച്ചു പൂട്ടിയ കണ്ടനകം ബീവറേജ് കോവിഡിന്റെ മറവിൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയ സർക്കാർ നടപടി ജനങ്ങളോടുള്ള വെല്ലുവിളി :യൂത്ത് ലീഗ്

ckmnews

അടച്ചു പൂട്ടിയ കണ്ടനകം ബീവറേജ് കോവിഡിന്റെ മറവിൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയ സർക്കാർ നടപടി ജനങ്ങളോടുള്ള വെല്ലുവിളി :യൂത്ത് ലീഗ്


എടപ്പാൾ :പാതയൊരങ്ങളിൽ പ്രവർത്തിക്കുന്ന മദ്യശാലകൾ അടച്ചു പൂട്ടാനുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അടച്ചു പൂട്ടിയ കണ്ടനകം ബീവറേജ് കോവിഡ് മഹാമാരിയുടെ മറവിൽ തുറന്ന് പ്രവർത്തിക്കാനുള്ളഅനുമതി നൽകിയതിലുടെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്യുന്നതെന്ന് തവനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അഭിപ്രായപെട്ടു.സർക്കാരിന്റെ ഈ വഞ്ചന നയത്തിനേതിരെ സമരം ശക്തമാക്കാനും യൂത്ത് ലീഗ് കമ്മിറ്റി തീരുമാനിച്ചു.മലപ്പുറം ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ ഐപി ജലീൽ യോഗം ഉദ്ഘാടനം ചെയ്തു.

മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ജംഷീർ കൈനിക്കര അധ്യക്ഷത വഹിച്ചു.

തവനൂർ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, സ്വാലിഹ് തങ്ങൾ, പിപി ഫൈസൽ,വികെഎ മജീദ്, സിപി ഷാനിബ്, വിപി റഷീദ്, അക്ബർ വിപി, അലി അഷ്‌കർ, സിദ്ധീഖ് മറവഞ്ചേരി, കെവി റസാഖ്, പിവി ഷുഹൈബ് ഹുദവി, ശിഹാബ് മംഗലം, ഷാഫി അയങ്കാലം, ഷൗക്കത്ത് കുന്നത്,സാദിക്ക് പി, നാസിക് ബീരഞ്ചിറ, എംകെ മുജീബ്, ഏവി നബീൽ എന്നിവർ പ്രസംഗിച്ചു