19 April 2024 Friday

വിശപ്പില്ലാത്ത പെരുന്നാള്‍ ദിനം പൂച്ചപ്പടി സ്നേഹകൂട്ടായ്മയുടെ പ്രവര്‍ത്തനം ശ്രദ്ധേയമായി

ckmnews


ചങ്ങരംകുളം:വിശപ്പില്ലാത്ത ഒരു ദിനം" എന്ന സന്ദേശവുമായി  ഒരുമാസക്കാല വ്രതാനുഷ്ഠാനത്തിന്റെ പുണ്യം നേടി  പെരുന്നാൾ ദിനത്തിൽ വയറെരിയുന്നവർക്കുള്ള ഭക്ഷണ കിറ്റ് വിതരണം ചെയ്ത്   "സ്നേഹകൂട്ടായ്‌മ പൂച്ചപ്പടി" പ്രവർത്തകർ ഈ കോവിഡ് കാലത്തും  സമൂഹത്തിൽ മാതൃകാ പ്രവർത്തനം കാഴ്ചവെച്ച് ശ്രദ്ധേയമായി.പ്രവർത്തനത്തിന്  ഉല്ലാസ് മുഹമ്മദലി, സുധീർ ചെമ്പേത്ത്, ഉബൈദ്, അബൂബക്കർ, ലത്തീഫ് ചെമ്മാനം, റഹൂഫ് നേതൃത്വം നൽകി. പ്രവർത്തനത്തിൽ   സജീവസാനിദ്ദ്യം അറിയിച്ച  സ്നേഹകൂട്ടായ്മപ്രവർത്തകരായ നവാസ്,നൗഷാദ്, ഷഫീക്, സുധീർ, സക്കരിയ്യ, സുഹൈൽ, തസ്‌ലീം  എന്നിവർക്ക്  

പ്രത്യേക നന്ദിഅറിയിക്കുകയും, വരും ദിവസങ്ങളിൽ കൂടുതൽ കരുത്തോടെ കാരുണ്യ പ്രവർത്തന  മേഖലയിൽ സജീവസാനിദ്ദ്യം ഉണ്ടാകുമെന്നും "സ്നേഹകൂട്ടായ്മ പൂച്ചപ്പടി" അഡിമിൻ പാനൽ പ്രവർത്തകർ അറിയിച്ചു.