28 March 2024 Thursday

പെരുന്നാൾ ദിനത്തിൽ വേറിട്ട ചാരിറ്റി പ്രവർത്തനവുമായി പള്ളിക്കര കൈരളി ക്ലബ്‌

ckmnews


ചങ്ങരംകുളം:പെരുന്നാൾ  ദിനത്തിൽ  വിവിധ  ചാരിറ്റി  പ്രവർത്തനവുമായി പള്ളിക്കര കൈരളി ക്ലബ്‌  പ്രവർത്തകർ.ചികിത്സയിൽ കഴിയുന്ന സഫ  എന്ന  സഹോദരിക്ക് ധനസഹായ പ്രവർത്തനത്തിന്റെ ഭാഗമായി ക്ലബ്‌  പ്രവർത്തകർ രാവിലെ  മുതൽ  പള്ളിക്കര  പ്രദേശത്തു  ധനസമാഹരണം നടത്തി.ക്ലബ്ബിന്റെ പരിസര പ്രദേശങ്ങളിൽ പ്രയാസം നേരിടുന്നവർക്ക് ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു  ചങ്ങരംകുളം കേന്ദ്രമായി  പ്രവർത്തിക്കുന്ന  കരുണ ചാരിറ്റീസിന്റെ കീഴിൽ ശാന്തി  ഇൻഫെർമേഷൻ ഗുരുവായൂരിന്റെ സഹകരണത്തിൽ ചങ്ങരംകുളം  സൺറൈസ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന  ഡയാലിസിസ്  സെന്ററിന് ആവശ്യമായ   വീൽ  ചെയർ  ക്ലബ്‌  പ്രസിഡന്റ്‌  അഷ്‌റഫ്‌  പള്ളിക്കര  സെക്രെട്ടറി  ഷാഫി സി പി  ട്രെഷറർ ഇക്ബാൽ  മുൻ  സെക്രെട്ടറി അജീഷ്  മറ്റു ക്ലബ് ഭാരവാഹികൾ  തുടങ്ങിയവർ  കരുണ ചാരിറ്റി  പ്രസിഡന്റ്‌  ഷറഫു  മാന്തടത്തിന് ക്ലബ്ബിൽ  വെച്ചു  നടന്ന ചടങ്ങിൽ  വീൽ ചെയർ കൈമാറി  തുടർന്ന്  കോവിഡ് 19 എന്ന മഹാമാരിയെ ചെറുത്ത്  തോൽപ്പിക്കുന്നതിന്റെ ഭാഗമായി കൈരളിയുടെ സന്നദ്ധ പ്രവർത്തനത്തിൽ  ഏർപ്പെട്ടവരെ  ക്ലബ്‌ പ്രസിഡന്റ്‌ സെക്രെട്ടറി തുടങ്ങിയവർ  അനുമോദിച്ചു    തുടർന്ന്  കൈരളിയുടെ  കലാകാരന്മാരായ  കലാഭവൻ ഷെഫീഖ് &ആബിദ് പള്ളിക്കര എന്നിവർ കൈരളിയുടെ   ഫേസ് ബുക്ക്‌  പേജിൽ  ലൈവ്  പ്രോഗ്രാം  തുടങ്ങി ക്ലബ് പ്രവർത്തകർ 

പരിപാടിയ്ക്ക്  നേതൃത്വം നൽകി പരിപാടിയിൽ  ചങ്ങരംകുളം കരുണ  ചാരിറ്റിസ് പ്രവർത്തകരായ  സിദ്ധിക്ക്  നന്നംമുക്ക്  

അർഷാദ്  കാഞ്ഞിയൂര്  വാഹിദ്  പന്താവൂർ എന്നനിവരും ക്ലബ്‌  പ്രവർത്തകരും പങ്കെടുത്തു