24 April 2024 Wednesday

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്നവര്‍ക്ക് തണലായി ചിയ്യാനൂരിലെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍

ckmnews

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്നവര്‍ക്ക് തണലായി ചിയ്യാനൂരിലെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍


ചങ്ങരംകുളം:അജ്ഞാത വാഹനം തട്ടി പരിക്കേറ്റ് റോഡില്‍ കിടന്ന ബൈക്ക് യാത്രികര്‍ക്ക് തണലായി ചിയ്യാനൂരിലെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍.വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംസ്ഥാന പാതയില്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപം വച്ച് തൃശ്ശൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ബൈക്ക് അപകത്തില്‍ പെട്ടത്.പരിക്കേറ്റ് റോഡില്‍ കിടന്നവരെ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ ശ്രമിക്കാതെ പലരും കാഴ്ചക്കാരായെങ്കിലും പൊന്നാനിയില്‍ മയ്യിത്ത് പരിപാലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ചിയ്യാനൂര്‍ തന്‍വീറുല്‍ അനാം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആമില ടാസ്ക് ടീം അംഗങ്ങളായ ഷെരീഫ് സി,അഷ്ക്കര്‍,നസിറുദ്ധീന്‍,നിയാസ് എന്നിവരാണ് വാഹനം നിര്‍ത്തി പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയത്.തൃശ്ശൂര്‍ അയ്യന്തോള്‍ സ്വദേശികളായ സത്യന്‍ (50)മകന്‍ മനീഷ്(22)എന്നിവരാണ് അപകടത്തില്‍ പെട്ടത്.പിന്നീട് ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.ഭിന്നശേഷി ക്കാരനായ മകനുമായി കോട്ടക്കലിലെ ആശുപത്രിയില്‍ പോകുന്നതിനിടെയാണ് മറ്റൊരു വാഹനം ഇവരുടെ ബൈക്കില്‍ തട്ടിയത്.തട്ടിയ വാഹനം നിര്‍ത്താതെ പോവുകയായിരുന്നുവെന്നാണ് വിവരം.സംഭവത്തില്‍ യുവാക്കള്‍ തന്നെയാണ് ചങ്ങരംകുളം പോലീസിന് പരാതി നല്‍കിയത്.അപകടത്തില്‍ പെട്ട ബൈക്കും യുവാക്കള്‍ തന്നെ സ്റ്റേഷനില്‍ എത്തിച്ച് നല്‍കിയത്.