29 March 2024 Friday

കുന്നംകുളത്ത് വീണ്ടും മയക്കുമരുന്ന് വേട്ട അതി മാരക എംഡിഎംഎ മയക്കുമരുന്നും കഞ്ചാവും പിടികൂടി

ckmnews

കുന്നംകുളത്ത് വീണ്ടും മയക്കുമരുന്ന് വേട്ട അതി മാരക എംഡിഎംഎ മയക്കുമരുന്നും കഞ്ചാവും പിടികൂടി


കുന്നംകുളം :നഗരത്തിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട അഞ്ചര ഗ്രാം അതി മാരക എംഡിഎംഎ മയക്കുമരുന്നും 10 പാക്കറ്റിലായി സൂക്ഷിച്ച 100 ഗ്രാം  കഞ്ചാവുമായി ചെമ്മണ്ണൂർ സ്വദേശിയെ കുന്നംകുളം സിഐ വിസി സൂരജിന്റെ നിർദ്ദേശപ്രകാരം കുന്നംകുളം ഫയർ സ്റ്റേഷനു സമീപം വാഹന പരിശോധന നടത്തുകയായിരുന്ന കുന്നംകുളം അഡീഷണൽ എസ്ഐ ഹേമലതയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത് ചെമ്മണ്ണൂർ ഉങ്ങുങ്ങൽ വീട്ടിൽ അഭിഷേക് 24 ആണ് പിടിയിലായത്. വാഹനപരിശോധനയ്ക്കിടെ സംശയംതോന്നിയ ബൈക്ക് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ്  അതിമാരകമായ മയക്കുമരുന്നായ എം ഡി എം എ യും കഞ്ചാവും  പിടികൂടിയത്.കഴിഞ്ഞദിവസം കുന്നംകുളം നഗരത്തിൽ വാഹനപരിശോധനക്കിടെ 270 എം എൽ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി കുന്നംകുളം നഗരത്തിൽ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. അഡീഷണൽ എസ്ഐ ഷെക്കീർ SCPO സന്ദീപ് ,CPO മാരായ വൈശാഖ്, വിനോദ്, സുജിത്ത്, ഹംദ്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്