24 April 2024 Wednesday

സംഘമിത്ര ഫൈനാർട്സ് സൊസെറ്റി പ്ലസ് 2 SSLC ഫുൾA+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ckmnews

സംഘമിത്ര ഫൈനാർട്സ് സൊസെറ്റി പ്ലസ് 2 SSLC ഫുൾA+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


ചങ്ങരംകുളം:സംഘമിത്ര ഫൈൻ ആർട്സ് സൊസെറ്റി അംഗങ്ങളുടെ പ്ലസ് റ്റു വിലും SSLC ക്കും ഫുൾ A+ കിട്ടിയ കുട്ടികളെ അനുമോദിച്ചു പ്ലസ് 2 വിദ്യാർത്ഥികളായ ആര്യ എസ് എസ് ദയ ഷഹനായ് അമിതാ ചന്ദ്രൻ SSLC വിദ്യാർത്ഥകളായ സൂരജ് കെ ആദിത്യ ലാൽ, അശ്വതി വിവി

ഗൗരി നന്ദന, നസ്രിയ അഷറഫ് നൗഫിയ അഷറഫ് എന്നിവരെയാണ് അനുമോദിച്ചത്.ചടങ്ങിൽ ഫോൺകോൾ വഴി സംഘമിത്ര ജനറൽ സെക്രട്ടറി വി.ശാന്താറാം IPS (Rtd lG)പ്രസിഡന്റ് Drഅനിതാദമയന്തി (Rtd IAS അക്കാഡമി ഡയറക്ടർ ) കുട്ടികൾക്ക് ആശംസകൾ അറിയിച്ചു കൂടാതെ പ്രോഗ്രാമിന് സംഘമിത്ര മലപ്പുറം ജില്ലാ പ്രസിഡന്റ് ആലങ്കോട് സുരേഷ് സെക്രട്ടറി പി.പി ഖാലീദ് 'വിജയൻ തണ്ടലത്ത് ഷബാബ്ക്കോക്കൂർ എന്നിവർ നേതൃത്വം നൽകി പരിമിതികളെ മറികടന്നുള്ള നസ്രിയയുടെയും നൗഫിയയുടെയും വിജയം എല്ലാവർക്കും ഒരു മാതൃ കയാണെന്ന് എല്ലാവരും വിലയിരുത്തി ഇവരെ ചെറിയ തോതിലുള്ള ഒരു ക്വാഷ് അവർഡും ഇവർക്ക് നൽകി കൊണ്ടാണ് ഇവരെ ആദരിച്ചത്.നേട്ടം കൈവരിച്ച എല്ലാവരും നല്ല ഉന്നതികളിൽ എത്തിച്ചേരട്ടെ എന്നും പങ്കെടുത്തവർ ആശംസിച്ചു.