25 April 2024 Thursday

എല്‍ജെഡി പൊന്നാനി കമ്മിറ്റി ഡൽഹി കർഷസമര ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു

ckmnews

എല്‍ജെഡി പൊന്നാനി കമ്മിറ്റി ഡൽഹി കർഷസമര ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു


പൊന്നാനി:കേന്ദ്ര സർക്കാരിൻ്റെ മർദ്ദനമുറകളെ അതിജീവിച്ച് കഴിഞ്ഞ 10 മാസമായി ഡൽഹിയിൽ തുടരുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും,സമരമുഖത്ത് മരണം വരിച്ച 522 കർഷകർക്ക് ആദരാഞ്ജലി അർപ്പിച്ചും,എല്‍ജെഡി പൊന്നാനി കമ്മിറ്റി നടത്തിയ "ഡൽഹി കർഷസമര ഐക്യദാർഢ്യ സദസ് "

LJ D സംസ്ഥാന കമ്മിറ്റി അംഗം കെ.നാരായണൻ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.ടി.ബി.സമീർ, ഇ.കെ.മൊയ്തുണ്ണി, ടി.ഷാനവാസ് ,

എൻ.ഹരിദേവ് ,ടി.നിസാർ എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡൻ്റ് ഇസ്മായിൽ വടമുക്ക് അധ്യക്ഷത വഹിച്ചു.