20 April 2024 Saturday

ആലംകോട് പഞ്ചായത്തിലെ എസ് സി വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പ് വിതരണം ചെയ്തു

ckmnews

ആലംകോട് പഞ്ചായത്തിലെ എസ് സി വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പ് വിതരണം ചെയ്തു


ചങ്ങരംകുളം:ഗ്രാമപഞ്ചായത്തിലെ എസ്‌സി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥിനികൾക്ക് ലാപ്ടോപ്പ്‌ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത്‌ വെെസ് പ്രസിഡന്റ്‌ പ്രഭിത ടീച്ചർ

 ഉദ്ഘാടനം ചെയ്തു. ആലംകോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ സി.കെ പ്രകാശൻ, ആലംകോട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ ഷഹീർ, ആലംകോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേർസൺ ഷഹന നാസർ, മെംബർമാരായ വിനിത, സി.കെ അഷറഫ്, എന്നിവർ പങ്കെടുത്തു.