25 April 2024 Thursday

ബാലപീഡന കേസ് പ്രതിയെ സംരക്ഷിക്കുന്നവരെ ഒറ്റപ്പെടുത്തുക:ജനാധിപത്യ മഹിളാ അസോസിയേഷൻ

ckmnews

ബാലപീഡന കേസ് പ്രതിയെ സംരക്ഷിക്കുന്നവരെ ഒറ്റപ്പെടുത്തുക:ജനാധിപത്യ മഹിളാ അസോസിയേഷൻ


എടപ്പാൾ: വട്ടംകുളത്തെ ബാലപീഡന കേസ് പ്രതിയെ ബിജെപിയും ആർഎസ്എസും സംരക്ഷിക്കുകയാണെന്ന് ആരോപിച്ച്  ജനാധിപത്യ മഹിളാ അസോസിയേഷൻ വട്ടംകുളം പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. വട്ടംകുളത്ത് നടന്ന പരിപാടി ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ ജില്ലാ കമ്മിറ്റി മെമ്പർ കെ. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സി എസ്  പ്രസന്ന ധർണ്ണയെ അഭിസംബോധന ചെയ്തു സംസാരിച്ചു. ശ്രീജാ പാറക്കൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ വി. പി. അനിത സ്വാഗതവും സി വി ഷെരീഫ നന്ദിയും പറഞ്ഞു.