24 April 2024 Wednesday

പ്രധാന മന്ത്രിയുടെ ഫോട്ടോ നശിപ്പിച്ചതിൽ ബി.ജെ.പി പ്രതിഷേധിച്ചു

ckmnews

പ്രധാന മന്ത്രിയുടെ ഫോട്ടോ നശിപ്പിച്ചതിൽ ബി.ജെ.പി പ്രതിഷേധിച്ചു


എടപ്പാൾ: പെട്രോൾ പമ്പിലെ പരസ്യ ബോർഡിലെ പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ മുഖം വികൃതമാക്കിയ സംഭവത്തിൽ ബി.ജെപിയുടെ പ്രതിഷേധം.രാജ്യത്ത് നടപ്പാക്കുന്ന സൗജന്യ കോവിഡ് വാക്സിനേഷിനിൽ അമർഷം പൂണ്ട് സാമുഹ്യ ദ്രോഹികൾ ഇരുളിനെ മറയാക്കി നടത്തുന്ന അതിക്രമങ്ങൾ വച്ച് പൊറുപ്പിക്കാനാവില്ലെന്ന് ബി.ജെ പി വ്യക്തമാക്കി.ഈ അതിക്രമത്തിനെതിരെ പമ്പ് ഉടമ പോലിസിൽ പരാതി നൽകണമെന്ന് പഞ്ചായത്ത് കമ്മിറ്റി അവശ്യപ്പെട്ടു.

അല്ലാത്തപക്ഷം പാർട്ടി നിയമ നടപ്പടിയുമായി മുന്നോട്ട് പോകുമെന്നും

 അറിയിച്ചു. പരസ്യ ബോർഡ്മാറ്റിവെക്കാനുള്ള സംവിധാനം ഒരുക്കമെന്ന് പമ്പ് ഡീലർ ഉറപ്പ് തന്നതായും പാർട്ടി നേതൃത്വം അറിയിച്ചു.പ്രതിഷേധയോഗത്തിൽ ഇ.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു

സുരേഷ് സി.വിജയകുമാർ വിവേകാന്ദൻ കോലത്ത്: പ്രജീഷ്. ഷാജു വല്യാട് എന്നിവർ പ്രസംഗിച്ചു