29 March 2024 Friday

പമ്പിങ് സബ്‌സിഡി കർഷകർക്ക് നേരിട്ട് നല്‍കണം അഖിലേന്ത്യ കിസാൻ കോൺഗ്രസ് പൊന്നാനി മണ്ഡലം കമ്മറ്റി

ckmnews

പമ്പിങ് സബ്‌സിഡി കർഷകർക്ക് നേരിട്ട് നല്‍കണം അഖിലേന്ത്യ കിസാൻ കോൺഗ്രസ് പൊന്നാനി മണ്ഡലം കമ്മറ്റി


ചങ്ങരംകുളം:പൊന്നാനി തൃശ്ശൂര്‍ കോൾ മേഖലയിലെ പുഞ്ച കർഷകർക്ക് തൃശൂർ പുഞ്ച  സ്‌പെഷൽ ഓഫീസ് വഴി വിതരണം ചെയ്യുന്ന പമ്പിങ് സബ്‌സിഡി കർഷകർക്ക് നേരിട്ട് നല്കാൻ റവന്യു  വകുപ്പും കൃഷി വകുപ്പും  നടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യ കിസാൻ കോൺഗ്രസ് പൊന്നാനി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.ഇപ്പോൾ ഈ ആനുകൂല്യം  പാടശേഖര സമിതി മുഖനെയാണ് വിതരണം ചെയ്യുന്നത് അതു മൂലം കർഷകർക്ക് യഥാസമയം ലഭിക്കുന്നില്ല.പാടശേഖര സമിതിയുടെ അനാസ്ഥ കാരണം കോൾ മേഖലയിലെ കർഷകർ ഈ അനുകൂല്യത്തിനായി   നെട്ടോട്ടം  ഓടുകയാണെന്നും വിഷയത്തില്‍  സർക്കാർ ഇടപെടണമെന്നും അഖിലേന്ത്യ കിസാന്‍ കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.