25 April 2024 Thursday

എടപ്പാൾ സഹായിക്ക് വാടക കെട്ടിടത്തിൽ നിന്ന് മോചനം

ckmnews

എടപ്പാൾ സഹായിക്ക്

വാടക കെട്ടിടത്തിൽ നിന്ന്  മോചനം


എടപ്പാൾ: പതിനഞ്ചു വർഷമായി എടപ്പാൾ അങ്ങാടിയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന അശരണരുടെ അഭയകേന്ദ്രമായ എടപ്പാൾ സഹായി  പുതിയ കെട്ടിടത്തിലേക്ക് ചേക്കേറി. എടപ്പാൾ അംശകച്ചേരി മുരളി തിയേറ്ററിൻ്റെ പിറകുവശത്താണ് കൂടുതൽ സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിച്ച് അതിലേക്ക് മാറിയത്.

മാനസികനില തെറ്റി തെരുവോരങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടന്ന മഹാരാഷ്ട്ര, തമിഴ്നാട്,ബീഹാർ,ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരാണ് ഇവിടെ കഴിഞ്ഞു വരുന്നത്.ദൈന്യം ദിന കാര്യങ്ങൾക്ക് നാൽപതിനായിരം രൂപയോളം ഒരു മാസം ചിലവ് വരുന്ന സഹായിക്ക് 

പൊതു ജനങ്ങൾ നൽകി വരുന്ന സംഭാവനകൾ മാത്രമാണ് സഹായം മേകുന്നത്. എടപ്പാൾ സഹായി ജനകീയ സമിതിയുടെ ആത്മാർത്ഥമായ പ്രവർത്തനം കൊണ്ട് സഹായിക്ക് സ്വന്തമായി സ്ഥലവും, അതിൽ കെട്ടിടവും പണി പൂർത്തിയായി കഴിഞ്ഞത്. തിങ്കളാഴ്ച കാലത്ത് എട്ടുമണിയോടെ നാറാണത്ത് മന വാസുദേവൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി  ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശബരി വേലപ്പൻ, മുരളി മേലേപ്പാട്ട്, വി.വിജയൻ, എം.മൊയ്തീൻ ,കെ എം അബൂബക്കർ  കെ.മണികണ്ഠൻ, സുലൈയ് മാൻ ഐശ്വര്യ, എം.പി.സുരേഷ് കുമാർ, കെ എസ് ജയപ്രകാശ്, ബി റീജ, കെ അനിൽകുമാർ, പി കെ  ഹരി. ലിയാക്കത്ത് തുടങ്ങിയവർ പങ്കെടുത്തു