20 April 2024 Saturday

മലപ്പുറം ജില്ലയില്‍ 3,691 പേര്‍ക്ക് വൈറസ് ബാധ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.19 ശതമാനം 3,589 പേര്‍ക്ക് രോഗമുക്തി

ckmnews

മലപ്പുറം ജില്ലയില്‍ 3,691 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.19 ശതമാനം 3,589 പേര്‍ക്ക് രോഗമുക്തി


മലപ്പുറം ജില്ലയില്‍ ഇന്ന് 3,691 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 15.19 ശതമാനമാണ് ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്.  3,589 പേര്‍ രോഗവിമുക്തരായി. ഇതോടെ വിദഗ്ധ പരിചരണത്തിന് ശേഷം ജില്ലയില്‍ കോവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,88,347 പേരായി.


ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 3,572 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 63 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ ഒമ്പത് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 45 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 69,648 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 28,693 പേരാണ് ചികിത്സയിലുള്ളത്.


കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 772 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 532 പേരും 154 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 451 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,597 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.


ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.


ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


മലപ്പുറം ജില്ലയില്‍ പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,


എ.ആര്‍ നഗര്‍ 35

ആലങ്കോട് 12

ആലിപ്പറമ്പ് 27

അമരമ്പലം 84

ആനക്കയം 30

അങ്ങാടിപ്പുറം 47

അരീക്കോട് 44

ആതവനാട് 76

ഊരകം 11

ചാലിയാര്‍ 51

ചീക്കോട് 21

ചേലേമ്പ്ര 21

ചെറിയമുണ്ടം 23

ചെറുകാവ് 15

ചോക്കാട് 18

ചുങ്കത്തറ 59

എടക്കര 49

എടപ്പറ്റ 18

എടപ്പാള്‍ 40

എടരിക്കോട് 08

എടവണ്ണ 34

എടയൂര്‍ 20

ഏലംകുളം 24

ഇരിമ്പിളിയം 12

കാലടി 43

കാളികാവ് 48

കല്‍പകഞ്ചേരി 39

കണ്ണമംഗലം 43

കരുളായി 36

കരുവാരക്കുണ്ട് 58

കാവനൂര്‍ 37

കീഴാറ്റൂര്‍ 20

കീഴുപറമ്പ് 17

കോഡൂര്‍ 26

കൊണ്ടോട്ടി 55

കൂട്ടിലങ്ങാടി 42

കോട്ടക്കല്‍ 67

കുറുവ 22

കുറ്റിപ്പുറം 61

കുഴിമണ്ണ 33

മക്കരപ്പറമ്പ് 27

മലപ്പുറം 81

മമ്പാട് 13

മംഗലം 14

മഞ്ചേരി 82

മങ്കട 46

മാറാക്കര 32

മാറഞ്ചേരി 16

മേലാറ്റൂര്‍ 37

മൂന്നിയൂര്‍ 24

മൂര്‍ക്കനാട് 65

മൂത്തേടം 30

മൊറയൂര്‍ 56

മുതുവല്ലൂര്‍ 29

നന്നമ്പ്ര 20

നന്നംമുക്ക് 24

നിലമ്പൂര്‍ 59

നിറമരുതൂര്‍ 08

ഒതുക്കുങ്ങല്‍ 33

ഒഴൂര്‍ 12

പള്ളിക്കല്‍ 46

പാണ്ടിക്കാട് 53

പരപ്പനങ്ങാടി 38

പറപ്പൂര്‍ 33

പെരിന്തല്‍മണ്ണ 57

പെരുമണ്ണ ക്ലാരി 13

പെരുമ്പടപ്പ് 15

പെരുവള്ളൂര്‍ 28

പൊന്മള 12

പൊന്മുണ്ടം 08

പൊന്നാനി 61

പൂക്കോട്ടൂര്‍ 27

പോരൂര്‍ 15

പോത്തുകല്ല് 38

പുലാമന്തോള്‍ 106

പുളിക്കല്‍ 33

പുല്‍പ്പറ്റ 29

പുറത്തൂര്‍ 16

പുഴക്കാട്ടിരി 29

താനാളൂര്‍ 43

താനൂര്‍ 16

തലക്കാട് 54

തവനൂര്‍ 32

താഴേക്കോട് 33

തേഞ്ഞിപ്പലം 09

തെന്നല 15

തിരുനാവായ 29

തിരുവാലി 20

തൃക്കലങ്ങോട് 56

തൃപ്രങ്ങോട് 27

തുവ്വൂര്‍ 55

തിരൂര്‍ 28

തിരൂരങ്ങാടി 35

ഊര്‍ങ്ങാട്ടിരി 31

വളാഞ്ചേരി 20

വളവന്നൂര്‍ 18

വള്ളിക്കുന്ന് 15

വട്ടംകുളം 17

വാഴക്കാട് 29

വാഴയൂര്‍ 23

വഴിക്കടവ് 122

വെളിയങ്കോട് 26

വേങ്ങര 52

വെട്ടത്തൂര്‍ 24

വെട്ടം 27

വണ്ടൂര്‍ 44