25 April 2024 Thursday

സ്വാഭാവിക വന' വൽകരണ പരിപാടി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

ckmnews



ചങ്ങരംകുളം:പ്രാണവായുവിനായി മനുഷ്യൻ നെട്ടോട്ടമോടുന്ന കാലമാസന്നമാകുമെന്ന ഭീതി പടരുന്ന കാലഘട്ടത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റേയും വൃക്ഷങ്ങൾ നട്ടുവളർത്തുന്നതിന്റേയും പ്രസക്തിയും പ്രാധാന്യവും ഏറെ വർദ്ധിച്ചിരിക്കുന്നതായി സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. പ്രമുഖ പ്രഭാഷകനും സാഹിത്യകാരനുമായിരുന്ന എൻ.എൻ. തലാപ്പിലിന്റെ പന്ത്രണ്ടാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ മകനും പ്രശസ്ത ശാസ്ത്രജ്ഞനുമായ പത്മശ്രീ ഡോ:ടി.പ്രദീപിന്റെ നേതൃത്വത്തിൽ ആലങ്കോട് പഞ്ചായത്തിലെ കക്കിടിപ്പുറത്ത് ആരംഭിച്ച സ്വാഭാവിക വനവൽക്കരണ  പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരള സർക്കാരിന്റെയും വനം വകുപ്പിന്റേയും ഔഷധ സസ്യ വിഭാഗത്തിന്റേയും സഹകരണത്തോടെ ഒരേക്കറോളം സ്ഥലത്ത് ആരംഭിക്കുന്ന വനത്തിന്റെ സംരക്ഷണ ചുമതല പന്താവൂർ സംസ്കൃതി ട്രസ്റ്റാണ് ഏറ്റെടുത്തിട്ടുള്ളത്.എൻ.എൻ. തലാപ്പിലിന്റെ സഹധർമ്മിണി പി.കുഞ്ഞിലക്ഷ്മി ടീച്ചർ ആദ്യ തൈ നട്ടു കൊണ്ട് വനവൽക്കരണത്തിന് തുടക്കം കുറിച്ചു.സംസ്കൃതി ട്രസ്റ്റ് ഡയറക്ടർ ടി. പ്രമോദ് അധ്യക്ഷതവഹിച്ചു.അടാട്ട് വാസുദേവൻ ,എ.പി. ശ്രീധരൻ മാസ്റ്റർ അരുൺ ശങ്കർ ,ട്രസ്റ്റ് അംഗങ്ങളായ യൂസഫ്  , മോഹൻദാസ് ,പ്രഭാകരൻ നായർ എന്നിവർ പ്രസംഗിച്ചു