25 April 2024 Thursday

പത്താംക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു

ckmnews



ചങ്ങരംകുളം:പത്താംക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കെല്ലാം പ്രോത്സാഹനസമ്മാനം നല്‍കി അനുമോദിച്ചു പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മൂച്ചികടവിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികളെ വീടുകളില്‍ എത്തി അനുമോദിച്ചത്.ഒന്നാം വാർഡ് മെമ്പർ കെ ഫയാസ്, നവാസ്.വി, ഇബ്രാഹിംകുട്ടി.വി, ആർആർടി മെമ്പറായ ഗഫൂർ ,പാൽഅങ്ങ് പാടം കുഞ്ഞുമോൻ , പ്രിയദർശനി ക്ലബ് അംഗങ്ങള്‍ ചേര്‍ന്ന് പ്രോത്സാഹന സമ്മാനം കൈമാറി.