25 April 2024 Thursday

കേരള മനുഷ്യാവകാശ സംരക്ഷണ സമിതി താലൂക്ക് സമ്മേളനം എടപ്പാളില്‍ നടന്നു

ckmnews

*കേരള മനുഷ്യാവകാശ സംരക്ഷണ സമിതി പൊന്നാനി താലൂക്ക് സമ്മേളനം നടന്നു*


എടപ്പാൾ: കേരള മനുഷ്യാവകാശ സംരക്ഷണ സമിതി പൊന്നാനി താലൂക്ക് സമ്മേളനം എടപ്പാൾ സി. കെ.  റീജൻസിയിൽ വെച്ചു നടന്നു. പൊന്നാനി താലൂക്ക് പ്രസിഡന്റ് അബ്ദുൽ ഗഫൂർ വി. പി.  അധ്യക്ഷത വഹിച്ച പരിപാടി കേരള മനുഷ്യാവകാശ സംരക്ഷണ സമിതി മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ.  കബീർ  കാരിയാട്ട്  ഉദ്ഘാടനം ചെയ്തു.  മലപ്പുറം ജില്ലാ രക്ഷാധികാരിയുടെ നേതൃത്വത്തിൽ സമൂഹത്തിലെ പാവപ്പെട്ട  അറുപതോളം  കുട്ടികൾക്ക് പഠനോപകടനങ്ങളുടെ വിതരണവും നടത്തി.   സമ്മേളനത്തിൽ ഫാറൂക്ക് സ്വാഗതവും,  പൊന്നാനി താലൂക്ക് സെക്രട്ടറി അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു