20 April 2024 Saturday

ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ കിട്ടിയ കരീം പാവിട്ടപ്പുറം ടീമിനൊപ്പം ചേരാനായി യാത്രതിരിച്ചു

ckmnews

ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ കിട്ടിയ കരീം പാവിട്ടപ്പുറം ടീമിനൊപ്പം ചേരാനായി യാത്രതിരിച്ചു


ചങ്ങരംകുളം:  ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ കിട്ടിയ ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശി കരീം ടീമിനൊപ്പം ചേരാനായി യാത്രതിരിച്ചു.ശ്രീലങ്കയിൽ നടക്കാൻ പോകുന്ന ഇന്ത്യ ബംഗ്ലാദേശ് ഡിസബിൾഡ് ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായുള്ള പരിശീലനങ്ങൾക്ക് ആയിട്ടാണ് ഹൈദരാബാദിലേക്ക് യാത്ര തിരിക്കുന്നത്.കേരളത്തിൽ നിന്ന്  നാലു പേരെയാണ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.തിരുവനന്തപുരം സ്വദേശി ആകാശ്, കോഴിക്കോട് സ്വദേശി റയീസ്, കാസർകോട് സ്വദേശി മുഹമ്മദലി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കരീം പാവിട്ടപ്പുറം നേരത്തെ കേരള ടീമിനും തുടർന്ന് ഇന്ത്യൻ ടീമിലും ഇടം നേടിയിട്ടുണ്ട്.