19 April 2024 Friday

സ്വകാര്യ വിദ്യാഭ്യാസ മേഖലയോടുള്ള വിവേചനം:തുല്യനീതി ആവശ്യപ്പെട്ടു നിവേദനം നൽകി

ckmnews

സ്വകാര്യ വിദ്യാഭ്യാസ മേഖലയോടുള്ള വിവേചനം:തുല്യനീതി ആവശ്യപ്പെട്ടു നിവേദനം നൽകി


ചങ്ങരംകുളം:സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും തുല്യനീതി ലഭ്യമാക്കുന്നതിനുനടപടികളാവശ്യപ്പെട്ടു മുഖ്യമന്ത്രി, മന്ത്രിമാർ, എം എൽ എ മാർ, പ്രതിപക്ഷ നേതാവ്,വിവിധ കക്ഷി നേതാക്കൾ എന്നിവർക്കു കേരള സ്വകാര്യ സ്കൂൾ കോ -ഓർഡിനേഷൻ സംസ്ഥാന കമ്മറ്റി ഓൺലൈനിൽ നിവേദനം സമർപ്പിച്ചു.സർക്കാർ ഏയ്‌ഡഡ് സ്കൂൾ കുട്ടികൾക്ക് നൽകിവരുന്ന എല്ലാ അനുകൂല്ല്യങ്ങളും സ്വകാര്യ സ്കൂൾ കുട്ടികൾക്കും നൽകുക,വിദ്യാഭ്യാസമേഖലയുടെ അഭിവൃദ്ധിക്കു സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്ന പങ്ക് പഠനവിധേയമാക്കുക ഈ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ചു പരിഹാരങ്ങൾ നിർദേശിക്കുന്നതിനു കമ്മീഷനെ നിയമിക്കണമെന്നതുൾപ്പടെ എട്ട് ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.ജൂൺ 26 ന് നടന്ന വിദ്യാഭ്യാസ അവകാശ കൺവെൻഷനിലും ജൂലൈ 10 നു നടന്ന വെബ് റാലി യിലും പങ്കെടുത്തഒരുലക്ഷത്തിലേറെസ്വകാര്യ വിദ്യാഭ്യാസ പ്രവർത്തകർ ഉന്നയിച്ച ആവശ്യങ്ങൾ ക്രോഡീകരിച്ചാണ്  നിവേദനം തയ്യാറാക്കിയത് കോഡിനേഷൻ കമ്മിറ്റി പ്രസിഡണ്ട്‌  പി പി യൂസഫലി കമ്മിറ്റി ഭാരവാഹികളായ വി എം സുന്ദരേശനുണ്ണി, ജോസിജോസ് നരിതൂക്കിൽ , ലത്തീഫ് പാണക്കാട്, അഡ്വ. പി പി ഹാരിസ്, വാരിയത്ത് മുഹമ്മദലി, ഫാദർ ജോസ് ഒറവതാംതടത്തിൽ, ജോൺസൺ മാത്യു, എന്നിവരുടെ സാന്നിധ്യത്തിൽ കേരള മുഖ്യമന്ത്രിക്കും വിദ്യാഭ്യാ സ മന്ത്രിക്കും സമർപ്പിച്ചു.യോഗത്തിൽ ആര്‍കെ നായർ, വിജയകുമാർ പാലക്കാട്‌,കെപി മുഹമ്മദലി,നിസാർ ഒ ളവണ്ണ എന്നിവർ പങ്കെടുത്തു.