Edappal
വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ കമ്മിറ്റിക്കു കീഴിൽ വിവിധ യൂണിറ്റുകളിൽ ജീവിത സമരം നടന്നു
എടപ്പാൾ: വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ കമ്മിറ്റിക്കു കീഴിൽ വിവിധ യൂണിറ്റുകളിൽ വ്യാപാരി ജീവിത സമരം നടത്തി . ഏരിയ പ്രസിഡന്റ് എം കെ ഹമീദ് അധ്യക്ഷധ യിൽ സംസ്ഥാന കമ്മിറ്റി അംഗം യു പി പുരുഷോത്തമൻ സമരം ഉദ്ഘാടനം ചെയ്തു. എ പി അബ്ദുള്ള കുട്ടി ,അഭിജിത്ത് ശിവദാസ് ,കുഞ്ഞുമുഹമ്മദ് ,ശബരി ,ലോബോ ഹസൻ,ജൈസൽ ലുക്മാൻ,ഫരീദ് , നവാസ് തുടങ്ങിയവർ പങ്കെടുത്തു . തവനൂർ പഞ്ചായത്തിന് മുന്നിൽ സുരേഷ് ,സിദ്ധാർത്ഥൻ ,മണികണ്ഠൻ അജിത്കുമാർ ,നബീൽ ,ഉബൈദ് ,മണി തുടങ്ങിയവർ നേതൃത്വ൦ നൽകി .കാലടി പഞ്ചായത്തിന് മുന്നിൽ വത്സൻ ശ്രീനിവാസൻ നൗഷാദ് സുബൈർ ജയരാജൻ തുടങ്ങിയവർ നേതൃത്വ൦ നൽകി .എടപ്പാൾ പഞ്ചായത്തിന് മുന്നിൽ സുരേഷ് അഷറഫ് അലി അയലക്കാട് ഷാജു തുടങ്ങിയവർ നേതൃത്വ൦ നൽകി .