29 March 2024 Friday

എസ്എസ്എല്‍സി പ്ലസ് ടു വിജയികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി

ckmnews



ചങ്ങരംകുളം:പ്രതിസന്ധികാലത്തെ പ്ളസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ളസ് നേടി പാവിട്ടപ്പുറത്തിന്റെ അഭിമാനമായ നാജിയ നസ്രിനെയും സുഹൈലിനെയും പ്ളസ്ടു പരീക്ഷയിൽ ഉന്നത മാർക്ക്‌ നേടി വിജയിച്ച നെജ്മയെയും പാവിട്ടപ്പുറം ശാഖ മുസ്‌ലിം യൂത്ത് ലീഗ്, എംഎസ്എഫ് കമ്മിറ്റികൾ ഉപഹാരം നൽകി ആദരിച്ചു.ചടങ്ങിൽഎംഎസ്എഫ് പാവിട്ടപ്പുറം ശാഖ സെക്രട്ടറി അജ്മൽ, ജോയിൻ സെക്രട്ടറി ഫായിസ്,വൈസ് പ്രസിഡന്റ്‌ അൽഫാസ്, അൽമാസ്,അൻസിൽ, ബിലാൽ,സൽമാൻ, മുർഷിദ്.എന്നിവർ ചടങ്ങിൽ പങ്കെടുത്തു.വരും ദിവസങ്ങളിൽ പ്രദേശത്തെ ഉന്നത വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി ആദരിക്കുന്നതാണ്.