28 March 2024 Thursday

റമളാനിലെ 30 നോമ്പുകളും അനുഷ്ഠിച്ച് ചിയ്യാനൂർ സ്വദേശികളായ ശ്രീനന്ദയും,അജയും...

ckmnews


ചങ്ങരംകുളം: പരിശുദ്ധമായ റമളാൻ മാസത്തിലെ 30 നോമ്പുകളും അനുഷ്ഠിച്ച് കോവിഡ് കാലത്തും മത സൗഹാർദത്തിന്റെ പ്രതീകമാവുകയാണ് ആലംകോട് ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിലെ ചിയ്യാനൂർ സ്വദേശികളായ 12 വയസ്സുകാരിയായ ശ്രീനന്ദയും, അജയും.

ചിയ്യാനൂർ കോട്ടയിൽ അംമ്പലത്തിന്ന് സമീപം താമസിക്കുന്ന പുല്ലുണിയിൽ ശശികുമാർ - ബിന്ദു ദമ്പതികളുടെ മകളാണ് ശ്രീനന്ദ. ചിയ്യാനൂർ ഗവ:ഫാമിലി ഹെൽത്ത് സെന്റെറിന്ന് സമീപം താമസിക്കുന്ന മേച്ചിനാത്ത് പറമ്പിൽ കുഞ്ഞുകുട്ടൻ - അജിത ദമ്പതികളുടെ മകനാണ് അജയ്. കൂട്ടുകാരായ സഹപാടികളോടുള്ള ഐക്യപ്പെടലിന്റെ ഭാഗമായാണ് തുടക്കത്തിൽ നോമ്പനുഷ്ഠിക്കാൻ ശ്രമിച്ചതെന്നും, പിന്നീട് നോമ്പനുഷ്ഠിക്കുന്നതിലൂടെ ശാരീരികമായും,മാനസികമായും ഉണ്ടാവുന്ന സംതൃപ്തിയുടെ അടിസ്ഥാനത്തിലും, വീട്ടുകാരുടെ പൂർണ്ണമായ പിന്തുണയോടെ മുഴുവൻ നോമ്പും അനുഷ്ഠിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ശ്രീനന്ദയും,അജയും പറഞ്ഞു.